പിതാവ് ഒരു പള്ളിയിൽ പാടിയിരുന്നു; അതിനാൽ ഇസ്ലാമിനെ അടുത്തറിയാമെന്ന് പ്രിയങ്ക ചോപ്ര
text_fields
മുംബൈ: േബാളിവുഡിൽനിന്ന് ഹോളിവുഡിലേക്കും അതുവഴി ലോകപ്രശസ്തിയിലേക്കും വളർന്ന നടി പ്രിയങ്കക്ക് വിവാദങ്ങളും കുടപ്പിറപ്പാണ്. ബ്രിട്ടനിലെങ്ങും പ്രശ്നങ്ങൾ സൃഷ്ടിച്ച് രാജകുടുംബ പദവി 'രാജിവെച്ച' ഹാരി രാജകുമാരനും പത്നി മെഗനും തമ്മിലെ അഭിമുഖത്തിനു ശേഷം യു.എസ് ടോക്ഷോ അവതാരിക ഓപ്റ വിൻഫ്രിയുടെ അടുത്ത അഭിമുഖത്തിൽ നായികയായി പ്രിയങ്ക എത്തുേമ്പാൾ വിശേഷിച്ചും.
അഭിമുഖത്തിൽ നടിയുടെ ഒരു വാക്യമാണ് ഇത്തവണ രാജ്യത്ത് കൊടുങ്കാറ്റായത്. ''എന്‍റെ പിതാവ് ഒരു മസ്ജിദിൽ പാടാറുണ്ടായിരുന്നു. അതിനാൽ ഇസ്ലാമിനെ കുറിച്ച് ഞാൻ ബോധ്യമുള്ളവരായിരുന്നു''- എന്നായിരുന്നു വാക്യം. തൊട്ടുപിറകെ ട്രോളന്മാർക്ക് പൂക്കാലം പിറന്ന അവസരമായിരുന്നു. കളിയാക്കിയും പരിഹസിച്ചും പലരും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ അവരുടെ പരാമർശം പൂർണമായി നൽകി ആരാധകർ അതിന് ന്യായം കണ്ടെത്തി. s''പരസ്പരം ചേർന്നുനിൽക്കുന്ന മതങ്ങൾ പലത് നമുക്കുള്ളതിനാൽ, അവ ഒന്നിച്ച് രാജ്യത്ത് ജീവിക്കുകയും ചെയ്യുന്നു. ഞാൻ വളർന്നത് ഒരു കോൺവെന്‍റ് സ്കൂളിലാണ്. എനിക്ക് ക്രിസ്റ്റ്യാനിറ്റിയെ അറിയാം. എന്‍റെ പിതാവ് ഒരു മസ്ജിദിൽ പാട്ടുപാടാറുണ്ടായിരുന്നു. അതിനാൽ, ഇസ്ലാമിനെയും അറിയാം. ഞാൻ ജനിച്ചുവളർന്നത് ഒരു ഹിന്ദുകുടുംബത്തിലാണ്. അതിനാൽ എനിക്ക് അതും അറിയാം. ആത്മീയത ഇന്ത്യൻ ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. അതിനെ അവഗണിക്കുക വയ്യ''- എന്നായിരുന്നു പ്രിയങ്കയുടെ വർത്തമാനം.
മസ്ജിദിനു പകരം ദർഗയിലാകാം പിതാവ് പാട്ടുപാടിയിരുന്നതെന്നും മസ്ജിദിൽ പാട്ടുപാടുന്ന ശീലം ഇല്ലെന്നും ചിലർ തിരുത്തി. ഞാൻ ഒരു ഹിന്ദുവാണെന്നും എന്‍റെ വീട്ടിൽ ക്ഷേത്രമുണ്ടെന്നും അഭിമുഖത്തിൽ പ്രിയങ്ക പറയുന്നുണ്ട്.
വ്യക്തിഗത ജീവിതം, 'അൺഫിനിഷ്ഡ്' എന്ന ഓർമപുസ്തകം തുടങ്ങി പല വിഷയങ്ങളെ കുറിച്ചും ഓപ്റ താരവുമായി സംസാരിക്കുന്നുണ്ട്. തന്നിൽ ആത്മീയത വളരുന്നുണ്ടോ എന്ന ചോദ്യത്തിന് ഇന്ത്യയിൽ അതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നായിരുന്നു മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.