‘സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെക്കാലം മറച്ചുവെക്കാനാകില്ല’ -പ്രിയങ്ക
text_fieldsന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യത്തെ ഏറെക്കാലം മറച്ചുവെക്കാൻ കഴിയില്ലെന്ന ശ്രീബുദ്ധന്‍റെ ഉദ്ധരണിയാണ് പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ചത്.
‘മൂന്ന് കാര്യങ്ങൾ ഏറക്കാലം മറയ്ക്കാൻ കഴിയില്ല: സൂര്യനെയും ചന്ദ്രനെയും സത്യത്തെയും -ഗൗതമ ബുദ്ധൻ’ -എന്നാണ് പ്രിയങ്ക ട്വിറ്ററിൽ കുറിച്ചത്.
"Three things cannot be long hidden: the sun, the moon, and the truth”
— Priyanka Gandhi Vadra (@priyankagandhi) August 4, 2023
~Gautama Buddha
माननीय उच्चतम न्यायालय को न्यायपूर्ण फैसला देने के लिए धन्यवाद।
सत्यमेव जयते।
രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധി വന്നതോടെ കോൺഗ്രസ് കേന്ദ്രങ്ങളിലെല്ലാം ആഹ്ലാദം തുടങ്ങിക്കഴിഞ്ഞു. ‘വെറുപ്പിനെതിരെയുള്ള സ്നേഹത്തിന്റെ വിജയം, സത്യമേവ ജയതേ - ജയ് ഹിന്ദ്’ -എന്നിങ്ങനെയാണ് കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വന്ന ആദ്യ പ്രതികരണം.
രാഹുൽ ഗാന്ധിക്ക് ആശ്വാസകരമായ വിധിയാണ് വന്നിരിക്കുന്നത്. ഇതോടെ രാഹുലിന്‍റെ അയോഗ്യത നീങ്ങി ലോക്സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെടും.
Rahul Gandhiകേസിൽ രാഹുലിന് പരാമാവധി ശിക്ഷ നൽകാൻ വിചാരണ കോടതി പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. എന്തുകൊണ്ട് പരമാവധി ശിക്ഷയെന്ന് വിചാരണ കോടതി വിശദീകരിക്കേണ്ടതുണ്ട്. സ്റ്റേ നൽകണമെങ്കിൽ അസാധാരണ സാഹചര്യം വേണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.