കാർഷിക നിയമത്തിനെതിരായ മാർച്ചിന് അനുമതിയില്ല, പ്രതിഷേധവുമായി കുത്തിയിരുന്ന പ്രിയങ്കയും കോൺഗ്രസ് എം.പിമാരും അറസ്റ്റിൽ
text_fieldsന്യൂഡല്‍ഹി: കാർഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന മാർച്ചിന് അനുമതി നിഷേധിച്ചതോടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് എം.പിമാരെ അറസ്റ്റ് ചെയ്തുനീക്കി. വിജയ് ചൗക്ക് മുതൽ രാഷ്ട്രപതി ഭവൻ വരെ നടത്താനിരുന്ന മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
തുടർന്ന് പ്രിയങ്കഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മാർച്ചിനൊടുവിൽ രാഷ്ട്രപതിയെക്കൊണ്ട് രണ്ട് കോടി കർഷകർ ഒപ്പിട്ട നിവേദനം സമർപ്പിക്കായിരുന്നു പരിപാടി.
എന്നാൽ പ്രതിഷേധ മാർച്ചിന് അനുമതി നൽകാനാവില്ലെന്നും രാഹുൽ ഗാന്ധി, ഗുലാംനബി ആസാദ്, അധീർ രഞ്ജൻ ചൗധരി എന്നീ മൂന്ന് നേതാക്കൾക്ക് മാത്രം രാഷ്ട്രപതിയെ സന്ദർശിക്കാമെന്നും പൊലീസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.