ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദിയും അമിത്ഷായും വിശ്വസിക്കുന്നുണ്ടോ? -പ്രിയങ്ക
text_fieldsന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന്‍റെ ഭാഗമായി മുൻമുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയെയ ും ഉമർ അബ്ദുല്ലയെയും അടക്കം നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യ ഇ പ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദി-അമിത് ഷാ സർക്കാർ വിശ്വസിക്കുന്നുണ്ടോ എന്ന് പ്രിയങ്ക ട്വിറ്ററിൽ ചോദിച്ച ു.
മുൻമുഖ്യമന്ത്രിയെ അടക്കം അറസ്റ്റ് ചെയ്തിട്ട് 15 ദിവസമായി. സ്വന്തം കുടുംബാംഗങ്ങളോട് സംസാരിക്കാൻ പോലും അവരെ അനുവദിക്കുന്നില്ല. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന് മോദി-അമിത് ഷാ സർക്കാർ വിശ്വസിക്കുന്നുണ്ടോ? -പ്രിയങ്ക ട്വീറ്റിൽ ചോദിക്കുന്നു.
Even their families have not been allowed to communicate with them. Does the Modi-Shah Govt believe India is still a democracy?#StopIllegalArrestsInKashmir
— Priyanka Gandhi Vadra (@priyankagandhi) August 17, 2019
വാർത്താ സമ്മേളനം നടത്താനെത്തിയ ജമ്മു കശ്മീർ കോൺഗ്രസ് വക്താവ് രവീന്ദർ ശർമയെയും, സംസ്ഥാന പ്രസിഡന്‍റ് ഗുലാം അഹമ്മദ് മിറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ നടപടിയെയും പ്രിയങ്ക ട്വീറ്റിൽ വിമർശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ജമ്മു കശ്മീരിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്? മാധ്യമങ്ങളോട് സംസാരിക്കുന്നത് കുറ്റമാണോയെന്നും പ്രിയങ്ക വിമർശിച്ചു. അറസ്റ്റിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരവും കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.