പ്രിയങ്ക ഗാന്ധി അറസ്റ്റിൽ; സീതാപൂർ ഗസ്റ്റ് ഹൗസ് ജയിലാക്കും
text_fieldsലക്നോ: ഉത്തർപ്രദേശ് പൊലീസിന്‍റെ കരുതൽ തടങ്കലിൽ കഴിയുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. മറ്റ് 11 പേർക്കൊപ്പമാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഖിംപൂര്‍ഖേരിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. പ്രിയങ്ക കസ്റ്റഡിയിലുണ്ടായിരുന്ന സീതാപൂരിലെ ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കിമാറ്റും.
പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുര്‍ജാര്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സെക്ഷൻ 144 ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിതാപുർ പൊലീസ് ചുമത്തിയ കുറ്റം.
കേന്ദ്രമന്ത്രിയുടെ മകന്‍ സഞ്ചരിച്ച വാഹനമിടച്ച് നാല് കര്‍ഷകര്‍ അടക്കം എട്ട് പേര്‍ മരിച്ച ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കുന്നതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ പ്രിയങ്കയെ സിതാപുർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോട്ടീസോ എഫ്.ഐ.ആറോ ഇല്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഇപ്പോഴും പുറത്താണെന്നും ചൂണ്ടിക്കാട്ടി പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.
കേന്ദ്രമന്ത്രിയുടെ മകന്‍റെ വാഹനവ്യൂഹം ഇടിച്ചു കയറ്റി കർഷകരെ കൊല ചെയ്ത ലഖിംപൂർ ഖേരി സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെയാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലം സന്ദർശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വാക് തർക്കത്തിലേർപ്പെട്ട പ്രിയങ്കയെ സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിൽ കരുതൽ തടങ്കലിൽ വെക്കുകയായിരുന്നു. കാറിടിച്ചു കയറ്റിയതിനെ തുടർന്ന് നാലു പേരും തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേരുമാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.