അജയ് മിശ്രയുമായി വേദി പങ്കിടരുതെന്ന് മോദിക്ക് പ്രിയങ്കാ ഗാന്ധിയുടെ കത്ത്
text_fieldsന്യൂഡൽഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുമായി വേദി പങ്കിടരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി പ്രിയങ്ക ഗാന്ധി. ഇത് പ്രധാനമന്ത്രിയുടെ ധാർമികമായ ഉത്തരവാദിത്തമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
നീതിക്കായുള്ള പോരാട്ടത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഗൂഡാലോചന നടത്തിയത് കേന്ദ്രമന്ത്രി അജയ് മിശ്രയെന്നാണ് ആരോപണം. സംഭവത്തിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെയുള്ളവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
പ്രധാനമന്ത്രിക്ക് അയച്ച കത്തിൻറെ പകർപ്പ് പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു. വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ലക്നൗവിൽ എത്തിയ മോദി രാജ്ഭവനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. വിവിധ പരിപാടികളിൽ പങ്കെടുക്കാനായാണ് മോദി ഇന്ന് ലക്നോവിലെത്തുന്നത്.
എട്ട് പേരുടെ മരണത്തിന് കാരണമായ കാർ അപകടത്തിൽ ആഷിഷ് മിശ്ര ഉൾപ്പടെ പതിമൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആശിഷ് ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.