മാധ്യമപ്രവർത്തകരെയും കർഷകരെയും യു.പി സർക്കാർ തീവ്രവാദികളാക്കുന്നു -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തകരെയും കർഷകരെയും ഉത്തർ പ്രദേശ് സർക്കാർ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾക്ക് പരിഹാരം കാണാതെ ഭീകരതയ ുടെ ദണ്ഡ് ഉപയോഗിച്ച് മാധ്യമപ്രവർത്തകരെയും കർഷകരെയും അവരുടെ പ്രതിനിധികളെയും സർക്കാർ കൈകാര്യം ചെയ്യുന്നുവെന് നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹ മാധ്യമങ്ങളിൽ അ പകീർത്തികരമായ വിഡിയോ ഷെയർ ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ മാധ്യമപ്രവർത്തകൻ പ്രശാന്ത് കനൂജിയയെ വിട്ടയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
जनता के मुद्दों पर काम करने की बजाय, उत्तर प्रदेश सरकार पत्रकारों, किसानों, प्रतिनिधियों पर डर का डंडा चला रही है। https://t.co/gm50MlivjG
— Priyanka Gandhi Vadra (@priyankagandhi) June 11, 2019
യു.പി സർക്കാറിനെ രൂക്ഷ ഭാഷയിൽ സുപ്രീംകോടതി ഇന്ന് വിമർശിച്ചിരുന്നു. കനൂജിയക്കെതിരെയുള്ളത് കൊലപാതക കേസല്ലെന്നും മാധ്യമപ്രവർത്തകനെ ഉടൻ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു. വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്നതാണ് യു.പി. പൊലീസ് നടപടി. ട്വീറ്റില്‍ പ്രശ്നങ്ങളുണ്ടാകാം, അറസ്റ്റ് എന്തടിസ്ഥാനത്തിലെന്ന് സുപ്രീംകോടതി ചോദിച്ചു.
കനൂജിയയുടെ ഭാര്യ ജഗീഷ അറോറയാണ് അറസ്റ്റ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോർപസ് സമർപ്പിച്ചത്.
യോഗിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് സ്വകാര്യ വാർത്താ ചാനൽ മേധാവി ഇഷിക സിങ്, എഡിറ്റർ അനൂജ് ശുക്ല എന്നിവരെയും യു.പി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.