''കന്യാസ്ത്രീകളെ ആക്രമിച്ചത് ബി.ജെ.പി; എന്നിട്ടിപ്പോൾ അമിത് ഷാ പൊള്ളയായ വാഗ്ദാനം നൽകുന്നു''
text_fieldsന്യൂഡൽഹി: കന്യാസ്ത്രീകൾക്കെതിരായ സംഘ്പരിവാർ ആക്രമണത്തിൽ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി നേതാവ് പ്രിയങ്ക ഗാന്ധി.
പ്രിയങ്ക ട്വീറ്റ് ചെയ്തതിങ്ങനെ: ''ട്രെയിനിൽ യാത്രചെയ്യുന്ന യുവതികളെ പീഡിപ്പിക്കാനും വിവരങ്ങൾ ആവശ്യപ്പെടാനും ഈ ഗുണ്ടകളെ പ്രാപ്തരാക്കുന്ന സർക്കാരിനെ ഏത് രാഷ്ട്രീയ പാർട്ടിയാണ് നയിക്കുന്നത്?
ബി.ജെ.പി
-ഈ ഗുണ്ടകൾ ഏത് രാഷ്ട്രീയ പാർട്ടിയെയാണ് പ്രതിനിധീരിക്കുന്നത്?
ബി.ജെ.പി
-അവരിൽ ചിലർ ഏത് പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ ഭാഗമാണ്?
ബി.ജെ.പി
എന്നിട്ടിപ്പോൾ കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് കാരണം അമിത് ഷാ കന്യാസ്ത്രീകളെ ആക്രമണത്തിൽ നിന്നും സംരക്ഷിക്കുെമന്ന് പൊള്ളയായ വാഗ്ദാനം നൽകുന്നു''.
ഈ മാസം 19നാണ് തിരുഹൃദയ സന്യാസിനി സമൂഹ (എസ്.എച്ച്)ത്തിെൻറ ഡൽഹി പ്രൊവിൻസിലെ ഒരു മലയാളിയടക്കം നാലു കന്യാസ്ത്രീകളെ ഡൽഹി നിസാമുദ്ദീൻ െറയിൽവേ സ്റ്റേഷനിൽനിന്ന് പിന്തുടർന്ന് ബജ്റംഗ്ദളുകാർ അതിക്രമം കാട്ടിയത്.
രണ്ടുപേരെ മതം മാറ്റാനായി കൊണ്ടുപോയതാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം. സന്യാസിനിമാരിൽ ഒരാൾ ഡൽഹി പ്രൊവിൻഷ്യൽ ഹൗസിലേക്ക് വിളിച്ച് വിവരം ധരിപ്പിച്ചപ്പോഴേക്കും ജയ് ശ്രീരാം, ജയ് ഹനുമാൻ മുദ്രാവാക്യങ്ങൾ വിളി തുടങ്ങി. തങ്ങൾ ക്രൈസ്തവ കുടുംബത്തിൽ ജനിച്ചവരാണെന്നു പറഞ്ഞെങ്കിലും അംഗീകരിക്കാതെയായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.