Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightഒരു കാരണവശാലും...

ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല; കോൺഗ്രസ്​ എം.എൽ.എയുടെ ബലാത്സംഗ പരാമർശത്തിനെതിരെ പ്രിയങ്ക

text_fields
bookmark_border

ന്യൂഡൽഹി: കർണാടകയിലെ കോൺഗ്രസ്​ എം.എൽ.എ ബലാത്സംഗത്തെക്കുറിച്ച്​ നടത്തിയ വിവാദ പരാമർശങ്ങളിൽ അപലപിച്ച്​ കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. ബലാത്സംഗം തടുക്കാനാകാത്ത സാഹചര്യമാണെങ്കിൽ ആസ്വദിക്കുക എന്നായിരുന്നു മുൻ സ്​പീക്കർ കൂടിയായ കെ.ആർ. രമേഷ്​​​ കുമാറിന്‍റെ പരാമർശം. ഇത്​ ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത പരാമർശമാണെന്ന്​ പ്രിയങ്ക പറഞ്ഞു.

'കെ.ആർ. രമേഷ്​ കുമാർ നടത്തിയ പ്രസ്​താവനയെ അപലപിക്കുന്നു. എങ്ങനെയാണ്​ ഇത്തരം വാക്കുകൾ ഉപയോഗിക്കാൻ സാധിക്കുന്നത്​? ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. ബലാത്സംഗം ഹീന്മായ കുറ്റകൃത്യമാണ്​' -പ്രിയങ്ക ഗാന്ധി ട്വീറ്റ്​ ചെയ്​തു.

രമേശ്​ കുമാറിന്‍റെ വിവാദ പരാമർശത്തെ അപലപിച്ച്​ കോൺഗ്രസ്​ നേതാവ്​ രൺദീപ്​ സുർജേവാലയും രംഗത്തെത്തിയിരുന്നു. രമേഷ്​ കുമാറിന്‍റെ ആക്ഷേപകരവും വിവേകശൂന്യവുമായ പരാമർശത്തെ ​േകാൺഗ്രസ്​ പാർട്ടി ഒരിക്കലും അംഗീകരിക്കില്ലെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം.

നിയമസഭയിൽ എം.എൽ.എ നടത്തിയ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനുപിന്നാലെ ര​മേ​ഷ് കു​മാ​ർ ട്വി​റ്റ​റി​ലൂ​ടെ മാ​പ്പ​പേ​ക്ഷയുമായി രംഗത്തെത്തിയിരുന്നു.

'ബ​ലാ​ത്സം​ഗ​ത്തെ കു​റി​ച്ച് ഞാ​ൻ ന​ട​ത്തി​യ ഉ​ദാ​സീ​ന​വും അ​ശ്ര​ദ്ധ​വു​മാ​യ അ​ഭി​പ്രാ​യ​ത്തി​ന് എ​ല്ലാ​വ​രോ​ടും ആ​ത്മാ​ർ​ത്ഥ​മാ​യി ക്ഷ​മ ചോദിക്കുന്നു. എ​ന്‍റെ ഉ​ദ്ദേ​ശം ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​ത്തെ നി​സാ​ര​മാ​ക്കു​ക​യാ​യി​രു​ന്നി​ല്ല. ഇ​നി മു​ത​ൽ ഞാ​ൻ വാ​ക്കു​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം ഉ​പ​യോ​ഗി​ക്കും' -രമേഷ്കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gandhiramesh kumarCongressRape
News Summary - Priyanka Gandhi condemns Karnataka Congress MLAs remark on rape
Next Story