ബദൗൻ കൂട്ടബലാത്സംഗക്കൊല: വനിതാ കമ്മീഷനെതിരെ പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബദൗനിൽ 50കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻെറ പരാമർശത്തെ അപലപിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ട ദേശീയ വനിതാ കമ്മീഷൻ അംഗത്തിന് ഈ മനോഭാവത്തോടെ എങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമെന്ന് പ്രിയങ്ക ചോദിച്ചു. ഫേസ്ബുക്കിലായിരുന്നു പ്രിയങ്കയുടെ വിമർശനം.
വൈകിയ സമയത്ത് സ്ത്രീ പുറത്തുപോയില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലായിരുന്നു എന്നായിരുന്നു വിവാദ പരാമർശം. ദേശീയ വനിതാ കമ്മീഷൻ അംഗം ചന്ദ്രമുഖി കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇത് വിവാദമായതോടെ, ചന്ദ്രമുഖിയുടെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്നും സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിന് പ്രത്യേക സമയമില്ലെന്നും അഭിപ്രായപ്പെട്ട് കമ്മീഷൻ അധ്യക്ഷ രേഖ ശർമ രംഗത്തുവന്നു.
യു.പിയിലെ ബദൗന്‍ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് 50കാരിയായ അംഗൻവാടി ടീച്ചര്‍ കൂട്ടബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടത്. ക്ഷേത്രത്തില്‍ പോയി വരുമ്പോൾ പൂജാരിയക്കമുള്ള സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പുദണ്ഡുകൊണ്ട് പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.