പ്രതിജ്ഞ യാത്രകളുമായി പ്രിയങ്ക; വൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ
text_fieldsലഖ്നോ: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് തുടക്കവുമായി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ 'പ്രതിജ്ഞ യാത്രകൾ'തുടങ്ങി. ശനിയാഴ്ച ബറാബങ്കിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഒരാഴ്ചക്കകം സ്ത്രീകൾക്ക് മാത്രമായി തെരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർഷകരുടെ കടങ്ങൾ പൂർണമായി എഴുതിത്തള്ളുമെന്നാണ് പ്രധാന വാഗ്ദാനം. ബറാബങ്കിയിൽനിന്ന് ബുണ്ടേൽഖണ്ഡ്, സഹാറൻപുരിൽനിന്ന് മഥുര, വാരാണസിയിൽ നിന്ന് റായ്ബറേലി എന്നിങ്ങനെയാണ് യാത്രകൾ. നവംബർ ഒന്നിനാണ് യാത്രകൾ അവസാനിക്കുക. 'ഹം വചൻ നിഭാേയങ്കേ'എന്ന മുദ്രാവാക്യവുമായാണ് യാത്ര. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 40 ശതമാനം സീറ്റുകൾ വനിതകൾക്ക്, 12ാം ക്ലാസ് ജയിക്കുന്നവർക്ക് സ്മാർട്ട്ഫോണുകൾ, ബിരുദധാരികളായ പെൺകുട്ടികൾക്ക് ഇലക്ട്രിക് സ്കൂട്ടർ തുടങ്ങിയ വാഗ്ദാനങ്ങൾ നേരത്തേ പ്രിയങ്ക നൽകിയിരുന്നു.
കർഷകക്കടങ്ങൾ എഴുതിത്തള്ളൽ, ഗോതമ്പിന് 2500 രൂപ മിനിമം താങ്ങുവില, 20 ലക്ഷം പേർക്ക് സർക്കാർ ജോലി, കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് 25,000 രൂപ, വൈദ്യുതി ബിൽതുക പകുതിയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.