ഡൽഹിയിലെ വേഷം ജീൻസ്; യു.പിയിൽ സാരിയും സിന്ദൂരവും; പ്രിയങ്കക്കെതിരെ ബി.ജെ.പി എം.പി
text_fieldsബസ്തി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ വീണ്ടും വില കുറഞ്ഞ ആരോപണവുമായി ബി.ജെ.പി രംഗത്ത്. ഡൽഹി യിലുള്ളപ്പോൾ ജീൻസും ടോപ്പും ധരിക്കുന്ന പ്രിയങ്ക, ഉത്തർപ്രദേശിൽ വരുമ്പോഴാണ് സാരിയും സിന്ദൂരവും ഉപയോഗിക്കുന് നതെന്ന് ബി.ജെ.പി എം.പി ഹരീഷ് ദ്വിവേദി കുറ്റപ്പെടുത്തി. തനിക്കോ ബി.ജെ.പിക്കോ പ്രിയങ്ക ഒരു വിഷയമല്ല. രാഹുലും പ്രിയങ്കയും പരാജയമാണെന്നും ഹരീഷ് ദ്വിവേദി ആരോപിച്ചു.
പ്രിയങ്ക ഗാന്ധിയെ ആക്ഷേപിക്കുന്ന പ്രസ്താവനയുമായി നേരത്തെയും ബി.ജെ.പി നേതാക്കൾ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ രാവണനും സഹോദരി പ്രിയങ്ക ശൂർപ്പണകയുമാണെന്നാണ് റോഹാനിയിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ് ആക്ഷേപിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചോക് ലേറ്റ് മുഖങ്ങളെയാണ് ഉപയോഗിക്കുന്നതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി കൈലേഷ് വിജയ് വാർഗിയ ആരോപിച്ചിരുന്നു.
സുന്ദര മുഖമുള്ള പ്രിയങ്കക്ക് ഒരു രാഷ്ട്രീയ നേട്ടവും സ്വന്തമായി പറയാനില്ലെന്നായിരുന്നു ബിഹാർ മന്ത്രി വിനോദ് നാരായൺ ജായുടെ ആരോപണം.
എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട പ്രിയങ്ക ഗാന്ധിക്ക് മോദിയുടെ വാരാണസി ഉൾപ്പെടുന്ന ഉത്തര യു.പിയുടെ ചുമതലയാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.