‘മാസ് എൻട്രി’ക്കു ശേഷം നീക്കങ്ങൾ ചടുലമാക്കി പ്രിയങ്ക
text_fieldsലഖ്നോ: ഉത്തർപ്രദേശ് തലസ്ഥാന നഗരിയെ ഇളക്കിമറിച്ച റോഡ് ഷോയുമായി തുടക്കം ഗ ംഭീരമാക്കിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ തെൻറ ചുമതല കളിൽ സജീവമായി.
ലോക്സഭ തെരഞ്ഞെടുപ്പിൽ കിഴക്കൻ യു.പിയുടെ ചുമതലയുള്ള പ്രിയങ്ക, മേഖലയിലെ ലോക്സഭ മണ്ഡലങ്ങളിൽനിന്നുള്ള കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച ആരംഭിച്ചു.
തിങ്കളാഴ്ചത്തെ റോഡ്ഷോക്കു ശേഷം അവർ ജയ്പുരിലേക്കു പോയിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനെത്തിയ ഭർത്താവ് റോബർട്ട് വാദ്രയേയും ഭർതൃമാതാവ് മൗറീനെയും കാണാനായിരുന്നു ഇൗ സന്ദർശനം.
ചൊവ്വാഴ്ച ലഖ്നോവിൽ തിരിച്ചെത്തിയ ശേഷമാണ് ലഖ്നോ, മോഹൻലാൽ ഗൻജ്, പ്രയാഗ്രാജ്, അംബേദ്കർ നഗർ, സീതാപുർ, കൗശാംബി, ഫത്തേപുർ, ബഹ്െറെച്ച്, ഫുൽപുർ, അയോധ്യ മണ്ഡലങ്ങളിലെ കോൺഗ്രസ് ഭാരവാഹികളുമായി ചർച്ച നടത്തിയത്. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ ഒരുക്കങ്ങൾ പ്രിയങ്ക വിലയിരുത്തി. ചുമതലയുള്ള മണ്ഡലങ്ങളിലെ ഭാരവാഹികളുമായി വരും ദിവസങ്ങളിലും ആശയവിനിമയം നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പടിഞ്ഞാറൻ യു.പിയുടെ ചുമതലയുള്ള മറ്റൊരു ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും പ്രവർത്തനങ്ങൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.