അസമിൽ തൊഴിലാളികൾക്കൊപ്പം തേയില നുള്ളി പ്രിയങ്ക ഗാന്ധി
text_fieldsഗോഹട്ടി: അസമിൽ സജീവമായ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ മുഴുകി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ട് ദിവസത്തെ പ്രചരണത്തിനായി അസമിലെത്തിയ പ്രിയങ്ക തോട്ടം തൊഴിലാളികൾക്കൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് സദ്ഗുരു ടീ ഗാർഡനിലെ സ്ത്രീ തൊഴിലാളികൾക്കൊപ്പം തേയില നുളളാൻ പ്രിയങ്കയെത്തിയത്.
തികച്ചും പരമ്പരാഗത രീതിയിൽ തന്നെയാണ് പ്രിയങ്ക കൊളുന്ത് നുള്ളാനെത്തിയത്. ഏപ്രൺ അണിഞ്ഞ് കൊളുന്ത് ഇടാനുള്ള കൊട്ടയും തൂക്കി തൊഴിലാളികളുടെ നിർദേശങ്ങൾ അനുസരിച്ച് തേയില നുള്ളുന്ന പ്രിയങ്കയുടെ വിഡിയോ ഫോട്ടോകളും വൈറലായിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ദേശീയ ന്യൂസ് ഏജൻസിയായ എ.എൻ.ഐ ആണ് പുറത്തുവിട്ടത്.
തേയില നുള്ളുന്നതെങ്ങിനെയെന്ന് തൊഴിലാളികള്‍ പ്രിയങ്കക്ക് കാണിച്ചുകൊടുക്കുന്നുമുണ്ട്. തോട്ടം തൊഴിലാളികളില്‍ നിന്നും ഹൃദ്യമായ സ്വീകരണമാണ് പ്രിയങ്കക്ക് ലഭിച്ചത്.
മാര്‍ച്ച് 27ന് ആരംഭിക്കുന്ന മൂന്നാം ഘട്ട നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പ്രചരണത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക അസമിലെത്തിയത്. പ്രദേശവാസികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത ചടങ്ങുകളിലും പ്രിയങ്ക പങ്കെടുത്തു. കഴിഞ്ഞ ദിവസം ലാകിംപൂരിലെ ആദിവാസികളായ തൊഴിലാളികള്‍ക്കൊപ്പം അവരുടെ പരമ്പരാഗത നൃത്തരൂപമായ 'ജുമൂര്‍'ഡാന്‍സ് കളിക്കുന്ന പ്രിയങ്കയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു.
തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം നിലനിൽക്കെ സർബാനന്ദ സോനോവാൾ സർക്കാർ തൊഴിലാളികളുടെ വേതനം 167ൽ നിന്ന് 217യായി ഉയർത്തിയിരുന്നു.
അസമിലെ പ്രധാന വോട്ട് ബാങ്കാണ് പത്ത് ലക്ഷത്തോളം വരുന്ന ഈ തേയിലത്തൊഴിലാളികള്‍. സംസ്ഥാനത്തെ 126 സീറ്റുകളിലെ 35 സീറ്റുകളിലെ നിർണായക ഘടകമാണ് തോട്ടം മേഖലയിലെ തൊഴിലാളികൾ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കോണ്‍ഗ്രസ് വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മറിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.