മോദിക്കെതിരെ വാരണാസിയിൽ പ്രിയങ്ക മൽസരിച്ചേക്കും
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസി മണ്ഡലത്തിൽ നിന്ന് മൽസരിക്കാൻ സന്നദ്ധതയറിയിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
പ്രിയങ്കയെ മൽസരിപ്പിക്കണമെന്ന് പാർട്ടിയുടെ യു.പി ഘടകം നേരത്തെ തന്നെ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ, ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. നിലവിൽ പ്രിയങ്ക സന്നദ്ധതയറിയിച്ച സ്ഥിതിക്ക് ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ്.
കോൺഗ്രസും ബി.എസ്.പി-എസ്.പി സഖ്യവും വാരണാസിയിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ശക്തരായ സ്ഥാനാർഥികളെ തന്നെ രംഗത്തിറക്കാനാണ് ഇരു പാർട്ടികളുടെയും നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.