വാരാണസി റാലിയിൽ 'ജയ് മാതാ ദി' മന്ത്രം ജപിച്ച് പ്രിയങ്ക ഗാന്ധി; ഏറ്റുവിളിച്ച് പ്രവർത്തകർ
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ കിസാൻ ന്യായ് റാലിക്കിടെ ദുർഗ ദേവിയുടെ 'ജയ് മാതാ ദി' മന്ത്രം വിളിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രവർത്തകരോട് ഏറ്റുപറയാനും പ്രിയങ്ക നിർബന്ധിച്ചു.
താൻ ഉപവാസത്തിലാണെന്നും അതിനാൽ ദേവുസ്തുതി ചൊല്ലാം എന്നുപറഞ്ഞായിരുന്നു പ്രിയങ്കയുടെ പ്രാർഥന ചൊല്ലൽ. ഉത്തർപ്രദേശിൽ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കിസാൻ ന്യായ് റാലി.
സംസ്കൃതത്തിൽ രണ്ടു ശ്ലോകം ചൊല്ലുകയും ജയ് മാതാ ദി മന്ത്രം ജപിക്കുകയും ചെയ്തു. ഇതോടെ പ്രവർത്തകരും മന്ത്രം ഏറ്റുപറയുകയായിരുന്നു. ജയ് മാതാ ദി എന്ന വാക്കുകളോടെയാണ് പ്രസംഗം അവസാനിപ്പിച്ചതും. കൂടാതെ എല്ലാവർക്കും ദുർഗ പൂജ ആശംസകളും അവർ നേർന്നു.
ബി.ജെ.പിയുടെ ഹിന്ദുത്വ വാദത്തിനോട് ഏറ്റുമുട്ടാനും ഹിന്ദുത്വം മതേതരമാണെന്ന് ബോധ്യപ്പെടുത്താനുമാണ് തങ്ങളുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു.
'നമ്മുടെ ഹിന്ദുത്വപ്രചാരണത്തിൽ ഹിന്ദുമതവും ഉൾക്കൊള്ളുന്നു. ഹിന്ദുമതം മതേതരമാണ്. ഹിന്ദുമതം ഇസ്ലാം ഉൾപ്പെടെ മറ്റു മതങ്ങളോട് കൈകോർക്കാൻ ആഗ്രഹിക്കുന്നു' -കോൺഗ്രസ് നേതാവ് പറഞ്ഞു.
ഹിന്ദുമതം ഒറ്റക്കാണെന്ന് അവർ പറയുന്നു. ഹിന്ദുമതം മറ്റു മതങ്ങൾക്കൊപ്പമാണെന്ന് ഞങ്ങൾ പറയുന്നു. സംസ്ഥാനം ഞങ്ങൾക്ക് അനുകൂലമായി ചിന്തിക്കുമെന്ന കാര്യത്തിൽ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.