മോദിയുടെ ആരോപണങ്ങളുടെ കാലാവധി തീർന്നെന്ന് പ്രിയങ്ക
text_fieldsലഖ്നോ: യു.പി.എ സർക്കാറിെൻറ പരാജയങ്ങൾ ചൂണ്ടിക്കാട്ടി പ്രചാരണം നടത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി അ വസാനിപ്പിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. 70 വർഷം കോൺഗ്രസ് എന്താണ് ഇന്ത്യയിൽ ചെയ ്തതെന്ന മോദിയുടെ വാദത്തിെൻറ കാലവധി തീർന്നിരിക്കുന്നു. ഇനി നിങ്ങൾ അധികാരത്തിലിരുന്ന അഞ്ചു വർഷം ചെയ്ത പ്രവർത്തനങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും പ്രിയങ്ക തുറന്നടിച്ചു.
മോദി സർക്കാറിെൻറ അഞ്ചു വർഷ ഭരണത്തിൽ ജനങ്ങൾ തൃപ്തരല്ല. വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് ബി.ജെ.പിക്കെതിരെയാണ് വോട്ട് ചെയ്യുക. കർഷകർ, യുവജനങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങി എല്ലാവരും അതൃപ്തരാണ്. നമുക്ക് ഒരുമിച്ച് മാറ്റത്തിനായി പേരാടാം-പ്രിയങ്ക പറഞ്ഞു.
ഉത്തർപ്രദേശിലെ ബദോഹിയിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് വിജയത്തിനായി പാർട്ടി പ്രവർത്തകർ സമൂഹത്തിെൻറ അടിത്തട്ടിൽ നിന്നും പ്രവർത്തനമാരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.