കൈ കഴുകുന്ന രീതി വിശദീകരിച്ച് പ്രിയങ്കയുടെ വിഡിയോ
text_fieldsകോവിഡ് 19 കാലത്ത് വ്യക്തി ശുചിത്വത്തിൻെറ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ് രിയങ്ക ഗാന്ധിയുടെ ബോധവത്കരണ വിഡിയോ. ട്വിറ്ററിലാണ് പ്രിയങ്ക കൈകഴുകുന്ന രീതി ചെയ്ത് കാണിച്ച് വിഡിയോ പങ ്കുവെച്ചത്. ലോകാരോഗ്യ സംഘടന ജനങ്ങളോട് നിർദേശിച്ച രീതി പിന്തുടരാനാണ് പ്രിയങ്ക പറയുന്നത്. വ്യാജ വാർത്ത കളിലും സന്ദേശങ്ങളിലും വീഴരുതെന്നും പരിഭ്രാന്തരാകരുതെന്നും പ്രിയങ്ക പറയുന്നു.
നിങ്ങൾ ഇത്തരം ചെറിയ മുൻകരുതലുകൾ എടുക്കുന്നുണ്ടോ...? ഇത് കൊറോണ വൈറസിനെ തടയാൻ നിങ്ങളെ സഹായിക്കും. വൈറസിനെ നമ്മൾ ഒരുമിച്ച് നേരിടുമെന്നും വിഡിയോയിൽ പ്രിയങ്ക പറയുന്നു. നമ്മൾക്കെല്ലാവർക്കും ഉത്തരവാദിത്തമുള്ള പൗരൻമാരാകാം. കൊറോണ വൈറസിനെ എങ്ങനെ പരാജയപ്പെടുത്താം എന്ന ബോധവത്കരണം നടത്തുന്നത് ഒരു ദൗത്യമായി നമുക്ക് ഏറ്റെടുക്കാം -അവർ കൂട്ടിച്ചേർത്തു.
क्या आप छोटी-छोटी सावधानियां बरत रहे हैं? आपकी ये सावधानियां कोरोना वायरस के खिलाफ लड़ाई को मजबूत करेंगी।
— Priyanka Gandhi Vadra (@priyankagandhi) March 21, 2020
जागरूक नागरिक की तरह सावधानियों को अपने जीवन का हिस्सा बनाएं और इसके बारे में जागरूकता फैलाएं।#SafeHands pic.twitter.com/hlhQ1gysWb
രാജ്യത്ത് ഇതുവരെ 321 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നാല് മരണങ്ങളും സംഭവിച്ചു. ലോകത്താകമാനമായി 10,000ത്തോളം പേർ രോഗം ബാധിച്ച് മരിച്ചു. 2.3 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. കൊറോണയെ തടയാൻ അതിർത്തികളടച്ചിട്ടും വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത് തടഞ്ഞും ഇന്ത്യ വലിയ മുൻകരുതലുകളാണ് എടുക്കുന്നത്. കേരളത്തിൽ വിദേശത്ത് നിന്ന് വന്നവരിൽ നിരവധിപേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ വരും ദിവസങ്ങളിൽ നിർദേശങ്ങൾ കർശനമാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.