ബി.ജെ.പി ഭരണത്തിൽ യു.പിയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം വർധിച്ചു -പ്രിയങ്ക
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ എ.ഐ.സി.സ ി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. യു.പിയിൽ ബി.ജെ.പി അധികാരത്തിൽ വന്നതോടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യ ങ്ങളുടെ നിരക്ക് വർധിച്ചതായി പ്രിയങ്ക പറഞ്ഞു.
‘‘ഉത്തർപ്രദേശിൽ എല്ലാ ദിവസവും സ്ത്രീകൾക്കെതിരെ ഞെട്ടിക്ക ുന്ന സംഭവങ്ങളാണ് നടക്കുന്നത്. ഫിറോസാബാദിൽ ബലാത്സംഗ ഇരയുടെ പിതാവ് കൊല്ലപ്പെട്ടു. സിതാപൂരിൽ കൊച്ചു പെൺകുട്ടി ബലാത്സംഗത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തു. എവിടെയാണ് സർക്കാർ.? ബി.ജെ.പിക്ക് കീഴിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചിരിക്കുന്നു. പക്ഷെ അവർ അതിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കുക പോലും ചെയ്യുന്നില്ല.’’ -പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശ് കോൺഗ്രസിൻെറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി വാദ്ര. കരിമ്പ് കർഷകരുടെ കുടിശ്ശിക, ബണ്ഡൽഖണ്ടിലെ കർഷക ആത്മഹത്യ, അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളുടെ വിഷയം എന്നീപ്രശ്നങ്ങളിലും പ്രിയങ്ക യു.പി സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ വിവേചനമുണ്ടാവരുതെന്നും സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാനായി 218 അതിവേഗ കോടതികൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിലാണ് സർക്കാറെന്നും ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
यूपी में रोज महिलाओं के खिलाफ दिल दहला देने वाली घटनाएं हो रही हैं। फिरोजाबाद में पीड़िता के पिता की हत्या कर दी गई। सीतापुर में बच्ची का बलात्कार कर हत्या कर दी गई।
— Priyanka Gandhi Vadra (@priyankagandhi) February 13, 2020
कहां है सरकार?
भाजपा राज में महिलाओं के खिलाफ अपराध का ग्राफ बढ़ा है मगर वे कोई जिम्मेदारी भी नहीं ले रहे। pic.twitter.com/CWvY6CY2hT
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.