ലക്ഷദ്വീപിലെ ജനങ്ങൾക്ക് പൂർണ പിന്തുണ, പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ കൂടെയുണ്ട് -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിന്ട്രേറ്റർ പ്രഫുൽ കെ.പട്ടേലിെൻറ സംഘ്പരിവാർ അജണ്ടകൾക്കെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേർന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലക്ഷദ്വീപിെൻറ സംസ്കാരം തകർക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ബി.ജെ.പി സർക്കാരിന് ഒരു അവകാശവുമില്ലെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു.
''ലക്ഷദ്വീപിലെ ജനങ്ങൾ തങ്ങൾ താമസിക്കുന്ന ദ്വീപുകളുടെ സമ്പന്നമായ പ്രകൃതി-സാംസ്കാരിക പൈതൃകത്തെ ആഴമായി മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരാണ്. അവരെല്ലായ്പ്പോഴും അതിനെ സംരക്ഷിച്ചിട്ടുണ്ട്. ബി.ജെ.പി സർക്കാറിനും അവരുടെ ഭരണകൂടത്തിനും ഈ പൈതൃകം തകർക്കാനും ജനങ്ങളെ ഉപദ്രവിക്കാനും ഒരു അവകാശവുമില്ല.
ലക്ഷദ്വീപിൽ സ്ഥാപിത ലക്ഷ്യങ്ങളോട് കൂടെയുള്ള നിയന്ത്രണങ്ങളും നിയമങ്ങളും ഏർപ്പെടുത്തുകയാണ്. ജനാധിപത്യത്തിെൻറ കാതൽ സംഭാഷണങ്ങളാണ്. എന്തുകൊണ്ട് അവിടുത്തെ ജനങ്ങളോട് സംസാരിക്കുന്നില്ല? . അവരുടെ പൈതൃകം തകർക്കാൻ അധികാരം ഉപയോഗിക്കുകയാണോ?. ദ്വീപിലെ ജനങ്ങൾക്ക് എെൻറ പൂർണ പിന്തുണയുണ്ട്. പൈതൃകം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഞാൻ എല്ലായ്പ്പോഴുമുണ്ടാകും. നാമെല്ലാവരും വിലമതിക്കുന്ന ദേശീയ നിധിയാണ് ലക്ഷദ്വീപ്'' -പ്രിയങ്ക ഗാന്ധി പറഞ്ഞു.
ലക്ഷദ്വീപിന് ഐക്യദാർഢ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കേരളത്തിലെ കോൺഗ്രസ് എം.പിമാർ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.