ആരോഗ്യ പ്രവർത്തകർ പോരാളികൾ; സുരക്ഷാ കിറ്റ് ഉറപ്പാക്കണം -പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സ്വയം പ്രതിരോധ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് കോ ൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര. മഹാമാരിക്കെതിരെ പോരാടുന്നവരാണ് ആരോഗ്യ പ്രവർത്തകരെന്നും അതിനാൽ കേന്ദ്ര സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ ്രവർത്തകർക്കും സുരക്ഷ കിറ്റുകൾ ലഭിക്കുന്നില്ലെന്ന വിവരം അറിയാൻ കഴിഞ്ഞു. രാജ്യം ഒരു യുദ്ധമുഖത്ത് നിൽക്കുേമ്പാൾ ആരോഗ്യ പ്രവർത്തകർക്കൊപ്പം നമ്മൾ നിലയുറപ്പിക്കണം. ഡോക്ടർമാർ, നഴ്സുമാർ, ടെക്നിഷ്യൻമാർ എന്നിവർ കോവിഡ് യുദ്ധത്തിൽ പോരാടുന്ന സൈനികരാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.
हमारे डॉक्टर्स, नर्सिंग स्टाफ, टेक्नीशियन, सफाईकर्मी कोरोना के खिलाफ जंग में योद्धा हैं जो जान की बाजी लगाकर काम कर रहे हैं। इनकी मदद करना, इन्हें और इनके परिवारों को सुरक्षित रखना, हर ढंग से हिमायत करना-हम सबका फर्ज है।
— Priyanka Gandhi Vadra (@priyankagandhi) April 5, 2020
इन जाँबाज योद्धाओं को अपना संदेश दें।#WeAreProudOfYou pic.twitter.com/HUAA1V071J
ഈ പ്രതിസന്ധി ഘട്ടത്തിൽ കേന്ദ്ര സർക്കാർ ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു കൊടുക്കണം. ആരോഗ്യ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുക എന്നത് നമ്മുടെയും നമ്മളെ സഹായിക്കുക എന്നത് അവരുടെയും ഉത്തരവാദിത്തമാണെന്ന് വിഡിയോ സന്ദേശത്തിൽ പ്രിയങ്ക വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.