പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് തുടങ്ങി; മിനുട്ടുകൾക്കുള്ളിൽ വെരിഫിക്കേഷൻ
text_fieldsന്യൂഡൽഹി: കിഴക്കൻ ഉത്തർ പ്രദേശിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക ് പ്രവേശിച്ച പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് ആരംഭിച്ചു. ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ലെങ്കിലും അക് കൗണ്ട് തുടങ്ങി മിനിട്ടുകൾക്കുള്ളിൽ തന്നെ ട്വിറ്റർ പ്രിയങ്കയുടേത് വെരിഫൈഡ് അക്കൗണ്ട് ആക്കി. കോൺഗ്രസ് ഒ ൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രിയങ്ക ട്വിറ്ററിൽ അക്കൗണ്ട് തുറന്ന വിവരം അറിയിച്ചത്.
Smt. Priyanka Gandhi Vadra is now on Twitter. You may follow her at @priyankagandhi
— Congress (@INCIndia) February 11, 2019
ട്വിറ്റർ അക്കൗണ്ട് തുടങ്ങിയ ആദ്യ മണിക്കൂറിൽ തന്നെ 25000 ആളുകളാണ് പ്രിയങ്കയെ പിന്തുടർന്നത്. നിലവിൽ ഇത് 63000ത്തിലേറെയായിട്ടുണ്ട്. എന്നാൽ, ഏഴു പേർ മാത്രമാണ് നിലവിൽ പ്രിയങ്ക ഗാന്ധി പിന്തുടരുന്നവരായുള്ളത്.
സഹോദരനും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാക്കളായ സചിൻ പൈലറ്റ്, അശോക് ഗെഹ്ലോട്ട്, അഹമ്മദ് പേട്ടൽ, രൺദീപ് സിങ് സുർേജവാല, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെയും കോൺഗ്രസിെൻറയും ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളാണവ. നിലവിൽ പ്രിയങ്ക ട്വീറ്റുകളൊന്നും ഇട്ടിട്ടില്ല.
ഒരു ട്വീറ്റ് പോലുമില്ലാതെ വെരിഫൈഡ് ആക്കിയതിൽ പരിഹാസവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. ഇങ്ങനെ െവരിഫിക്കേഷൻ നൽകിയതും 10000ൽ അധികം പിന്തുടരുന്നവരെ കിട്ടിയതും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പോലെ തന്നെയാണെന്നാണ് ആക്ഷേപം. കാര്യമായ പ്രവർത്തനങ്ങളൊന്നും ചെയ്യാതെയാണ് പ്രിയങ്ക കോൺഗ്രസ് ജനറൽ െസക്രട്ടറിയായതെന്നും ട്വീറ്റിൽ ആരോപിക്കുന്നു. പ്രിയങ്കക്ക് ഇത്തരത്തിൽ വെരിഫിക്കേഷൻ നൽകിയതിൽ ട്വിറ്റർ പക്ഷപാതിത്വം കാണിച്ചുവെന്നാണ് മറ്റൊരു ട്വിറ്റർ ഉപയോക്താവിെൻറ വിമർശനം.
Priyanka Gandhi came on twitter along with blue tick and got more than 10K followers without tweeting anything. This is just like her political career also, got UP general secretary post without doing anything worthy.
— Smoking Skills (@SmokingSkills_) February 11, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.