ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ജെ.പി.സിയുടെ ഭാഗമായി പ്രിയങ്കയും
text_fieldsന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിയും അംഗമായേക്കും. പ്രിയങ്കക്കൊപ്പം മനീഷ് തിവാരിയും കോൺഗ്രസ് പ്രതിനിധികളായി എത്തിയേക്കും.
രവിശങ്കർ പ്രസാദ്, നിഷികാന്ത് ദുബെ എന്നിവരാകും ബി.ജെ.പി പ്രതിനിധികൾ. സമിതിയിലേക്ക് സുഖ്ദേവ് ഭഗത്, രൺദീപ് സുർജേവാല എന്നിവരെയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് കല്യാൺ ബാനർജിയും സാകേത് ഗോഖലെയും ആകും പങ്കെടുക്കുക. ശിവസേനയിൽ നിന്ന് ശ്രീകാന്ത് ഷിൻഡെയും ജെ.ഡി.യുവിൽ നിന്ന് സഞ്ജയ് ഝായും ഉണ്ടാകും.
ലോക്സഭയില്‍ നിന്ന് 21 പേരും രാജ്യസഭയില്‍ നിന്ന് 10 പേരുമടക്കം 31 അംഗങ്ങളാണ് പാനലിൽ ഉണ്ടാവുക. ടി.എം. സെല്‍വഗണപതിയും പി. വില്‍സണുമായിരിക്കും ഡി.എം.കെ പ്രതിനിധികൾ. അനുരാഗ് ഠാക്കൂറും പി.പി. ചൗധരിയും കൂടി ബിജെപി പ്രതിനിധികളായി പാനലിലുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ ജെ.പി.സിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ജെ.പി.സിയുമായി ബന്ധപ്പെട്ട പ്രമേയം ഉടൻ സഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.