ബംഗ്ലാദേശിെൻറ സാമ്പത്തിക വളർച്ച; ഹസീനക്ക് മൻമോഹെൻറ അഭിനന്ദനം
text_fieldsന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബംഗ്ലാദേശ് കൈവരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക വളർച്ചയിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ അഭിനന്ദിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും വിദേശകാര്യ വകുപ്പ് ചെയർമാൻ ആനന്ദ് ശർമക്കുമൊപ്പം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യ കടുത്ത സാമ്പത്തികമാന്ദ്യത്തിലമരുേമ്പാഴും വളർച്ചയുടെ വഴിയിലുള്ള അയൽരാജ്യത്തെ അഭിനന്ദിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക സൂചകങ്ങളിൽ ബംഗ്ലാദേശ് കൈവരിച്ച പുരോഗതിയെയും മൻമോഹൻ പ്രശംസിച്ചു.
ബംഗ്ലാദേശ് വിമോചനത്തിെൻറ ഒാർമകൾ അയവിറക്കിയ ശൈഖ് ഹസീന ബംഗബന്ധു ശൈഖ് മുജീബുറഹ്മാനുമായി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കുണ്ടായിരുന്ന സൗഹൃദവും അനുസ്മരിച്ചു. മുന്നാമതും തുടർച്ചയായി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ സോണിയ ഹസീനയെ അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപിറകെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളും കോൺഗ്രസ് നേതാക്കളുമായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കും ബംഗ്ലാദേശിലേക്ക് ക്ഷണം. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് ബംഗ്ലാദേശ് വിമോചനത്തിെൻറ 50ാം വാർഷികാഘോഷങ്ങൾക്ക് ധാക്കയിലേക്ക് ക്ഷണിച്ചത്. ബംഗ്ലാദേശിെൻറ പിതാവ് ശൈഖ് മുജീബ് റഹ്മാെൻറ 100ാം ജന്മവാർഷികാഘോഷത്തിനാണ് മോദിയെ ഹസീന കഴിഞ്ഞദിവസം ക്ഷണിച്ചിരുന്നത്.
ഏറെ കാലമായി താൻ ഹസീനയുമായുള്ള കൂടിക്കാഴ്ച്ചക്കായി കാത്തിരിക്കുകയായിരുന്നുവെന്നും തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അവരെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു. ഹസീന തന്നെ ആലിംഗനം ചെയ്യുന്ന ചിത്രവും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചാണ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. മുൻ യു.പി.എ സർക്കാറിെൻറ കാലത്ത് 2011 ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.