Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ വിവരങ്ങൾ...

കോവിഡ്​ വിവരങ്ങൾ മറച്ചുവെക്കരുത്, ഓക്​സിജൻ കരിഞ്ചന്ത തടയണം -യോഗി ആദിത്യനാഥിന്​ പത്തിന നിർദേശങ്ങളുമായി പ്രിയങ്ക ഗാന്ധി

text_fields
bookmark_border
കോവിഡ്​ വിവരങ്ങൾ മറച്ചുവെക്കരുത്, ഓക്​സിജൻ കരിഞ്ചന്ത തടയണം -യോഗി ആദിത്യനാഥിന്​ പത്തിന നിർദേശങ്ങളുമായി പ്രിയങ്ക ഗാന്ധി
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ, പ്രശ്​നങ്ങൾ ലഘൂകരിക്കുന്നതിനുള്ള പത്തിന നിർദേശങ്ങൾ അടങ്ങിയ കത്ത്​ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ കൈമാറി. യു.പിയിലെ കോവിഡ്​ സാഹചര്യങ്ങൾ വഷളാക്കിയത്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ആസൂത്രണമില്ലായ്​മയാണെന്ന്​ അക്കമിട്ട്​ നിരത്തി തുറന്നടിച്ചതിന്​ തൊട്ടുപിന്നാലെയാണ്​ നിർദേശങ്ങളുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്​.

കുറഞ്ഞ ടെസ്റ്റിങ്​ നിരക്കും ആശുപത്രി കിടക്കകളുടെ അഭാവവും സൃഷ്​ടിക്കുന്ന ആശങ്ക പ്രിയങ്ക ഗാന്ധി കത്തിൽ പങ്കുവെച്ചിട്ടുണ്ട്​. അടച്ചുപൂട്ടിയ കോവിഡ്​ ആശുപത്രികൾ വീണ്ടും തുറക്കണമെന്നും ജീവൻരക്ഷാ മരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കണമെന്നും ഓക്​സിജൻ കരിഞ്ചന്തയിൽ വിൽക്കുന്നത്​ തടയണമെന്നും പ്രിയങ്ക ആവശ്യപ്പെടുന്നു. സംസ്​ഥാനത്തെ കോവിഡ്​ സാഹചര്യം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കരുതെന്നും പ്രിയങ്ക യോഗി ആദിത്യനാഥിനോട്​ അഭ്യർഥിച്ചു.

പ്രിയങ്കയുടെ പത്തിന നിർദേശങ്ങൾ ഇവയാണ്​.

1. ആരോഗ്യ പ്രവർത്തകർക്കും കോവിഡ്​ മുൻനിര പോരാളികൾക്കും മാത്രമായി സാമ്പത്തിക സഹായ പാക്കേജ്​ പ്രഖ്യാപിക്കുക

2. അടച്ചുപൂട്ടിയ എല്ലാ കോവിഡ്​ ഹോസ്​പിറ്റലുകളും സെന്‍ററുകളും വീണ്ടും തുറക്കുക. ഓക്​സിജൻ ബെഡുകളുടെ എണ്ണം വർധിപ്പിക്കുക. വിരമിച്ച മെഡിക്കൽ ഓഫിസർമാരുടെയും നഴ്​സുമാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും സേവനം പ്രയോജനപ്പെടുത്തുക

3. കോവിഡ്​ സാഹചര്യം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കാതിരിക്കുക. തദ്ദേശ സ്​ഥാപനങ്ങൾ വഴി ശ്​മശാനങ്ങളെ പറ്റിയുള്ള വിവരങ്ങൾ പൊതുജനങ്ങളെ അറിയിക്കുക

4. ആർടി-പിസിആർ പരിശോധനകൾ വർധിപ്പിക്കുക. 80ശതമാനം പരി​േ​ശാധനകളും ആർടി-പിസിആർ വഴിയാക്കുക. ഗ്രാമങ്ങളിൽ പുതിയ പരിശോധന കേന്ദ്രങ്ങൾ തുറക്കുക

5. ഗ്രാമങ്ങളിൽ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്യാൻ അംഗണവാടി ജീവനക്കാരുടെയും ആശ വർക്കർമാരുടെയും സേവനം പ്രയോജനപ്പെടുത്തുക

6. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആവശ്യത്തിന്​ ഓക്​സിജൻ ലഭ്യത ഉറപ്പാക്കുന്നതിന്​ ഓക്​സിജൻ സംഭരണ നയം കൊണ്ടുവരിക

7. നിർധനരും ലോക്​ഡൗൺ കാരണം അന്യ സംസ്​ഥാനങ്ങളിൽ നിന്ന്​ തിരികെ യു.പിയിലേക്ക്​ എത്തിയവരുമായ തൊഴിലാളികൾക്ക്​ സാമ്പത്തിക സഹായം അനുവദിക്കുക

8. വാക്​സിനേഷൻ യുദ്ധകാലാടിസ്​ഥാനത്തിൽ ഊർജിതമാക്കുക. വാക്​സിനേഷന്​ വേണ്ടിയുള്ള ബജറ്റ്​ വിഹിതം വർധിപ്പിക്കുക, 10,000 കോടി ആവശ്യമായിടത്ത്​ വെറും 40 കോടി മാത്രമാണ്​ വകയിരുത്തിയിരിക്കുന്നത്​

9. നെയ്​ത്തുകാർ, കൈത്തൊഴിൽ ചെയ്യുന്നവർ, ചെറുകിട കച്ചവടക്കാർ എന്നിവർക്ക്​ നികുതിയിളവ്​ അന​ുവദിക്കുക, അവരുടെ വൈദ്യുതി-വെള്ളം ബില്ലുകൾ സൗജന്യമാക്കുക

10. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ സർക്കാർ എല്ലാ മേഖലകളിൽനിന്നും സാധ്യമായ എല്ലാ സഹായങ്ങളും സ്വീകരിക്കുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka Gandhicovid situation in upYogi Adityanath
News Summary - Priyanka Gandhi's 10 suggestions to UP CM Yogi Adityanath
Next Story