പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം
text_fieldsന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തിട്ടില്ലെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്‍റെ (സി.ഇ.ആർ.ടി -ഇൻ) പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി എൻ.ടി.ഡി.വി റിപ്പോർട്ട് ചെയ്തു.
മക്കളായ മിരായ വദ്രയുടെയും റെയ്ഹാൻ വദ്രയുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ സർക്കാർ ഹാക്ക് ചെയ്തതായി ചൊവ്വാഴ്ചയാണ് പ്രിയങ്ക ഗാന്ധി ആരോപണം ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രിയങ്ക പരാതി നൽകിയില്ലെങ്കിലും കേന്ദ്ര ഐ.ടി മന്ത്രാലയം വിഷയം സ്വമേധയ ഏറ്റെടുത്ത് അന്വേഷിക്കാൻ സി.ഇ.ആർ.ടിക്ക് നിർദേശം നൽകുകയായിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തുന്നുവെന്ന് കോൺഗ്രസും സമാജ്വാദി പാർട്ടിയും ആരോപണം ഉന്നിയിക്കുന്നുണ്ട്.
യു.പിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രിയങ്ക ഗാന്ധി മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലും ഹാക്ക് ചെയ്തതായി ആരോപിച്ചത്. ഫോൺ ചോർത്തുന്നതിനു പുറമെ, അവർ തന്‍റെ മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പോലും ഹാക്ക് ചെയ്യുന്നു. അവർക്ക് വേറെ പണിയില്ലേയെന്നും പ്രിയങ്ക ചോദിച്ചു. പ്രതിപക്ഷ നേതാക്കളുടെ വീടുകളിൽ നടക്കുന്ന കേന്ദ്ര ഏജൻസികളുടെ റെയ്ഡിനെ കുറിച്ചും ഫോൺ ചോർത്തുന്നതിനെ കുറിച്ചുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.