ഉത്തർപ്രദേശിന്‍റെ നല്ല ഭാവിക്കായി വോട്ട് ചെയ്യണം- പ്രിയങ്ക ഗാന്ധി
text_fieldsലക്നോ: ഉത്തർപ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കെ സംസ്ഥനത്തിന്‍റെ നല്ല ഭാവിക്കായി വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഉത്തർപ്രദേശിലെ 11 ജില്ലകളിലെ 58 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
"എന്റെ എല്ലാ സഹപ്രവർത്തകർക്കും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്കും ആശംസകൾ. 30 വർഷത്തിന് ശേഷം പാർട്ടി എല്ലാ സീറ്റുകളിലും ഒറ്റക്ക് പോരാടുന്നതിൽ അഭിമാനിക്കണം" പ്രിയങ്ക കുറിച്ചു.ഭഗവദ് ഗീതയിലെ ഒരു ശ്ലോകം ഉദ്ധരിച്ചായിരുന്നു പ്രിയങ്കയുടെ അഭ്യർത്ഥന.
ഇന്ന് രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്.വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരെഞ്ഞെടുപ്പ് സുരക്ഷയ്ക്കായി പൊലീസിനെ കൂടാതെ 50,000 അർഅർധ സൈനികരെയും വിന്യസിച്ചു.
ജാട്ട് മേഖലയിൽ പ്രതീക്ഷയർപ്പിച്ചാണ് ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും കളത്തിലിറങ്ങുന്നത്. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ 58 സീറ്റുകളാണിത്. ജനവിധി തേടുന്നത് യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രമുഖർ ഉൾപ്പെടെ 615 പേരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.