യു.പി പിടിക്കാൻ കോൺഗ്രസ്; പ്രിയങ്കയുടെ നേതൃത്വത്തിൽ മാരത്തൺ യോഗങ്ങൾ
text_fieldsലഖ്നോ: 2022ലെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പാർട്ടി ഭാരവാഹികളുമായി മാരത്തൺ യോഗങ്ങൾ നടത്തി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് യോഗം.
സ്ഥാനാർഥി പ്രഖ്യാപനത്തിന് ഭാരവാഹികളുടെ അഭിപ്രായം നിർണായകമാകുന്നുമെന്ന കണക്കുകൂട്ടലിലാണ് യോഗം. ശക്തമായ കോൺഗ്രസ് സംഘടന രാഷ്ട്ര നിർമാണത്തിനും പ്രധാനമാണെന്ന് പാർട്ടി പ്രവർത്തകരെ ഉദ്ബോധിപ്പിച്ചുകൊണ്ട് പ്രിയങ്ക പറഞ്ഞു.
സെപ്റ്റംബർ 26നകം സ്ഥാനാർഥിയാകാൻ താൽപര്യപ്പെടുന്നവരോട് അപേക്ഷ സമർപ്പിക്കാനും ആവശ്യപ്പെട്ടതായി ഒരു കോൺഗ്രസ് പ്രവർത്തകൻ പറഞ്ഞു. കോൺഗ്രസിന്‍റെ വിവിധ സംഘടന ഭാരവാഹികളിൽനിന്ന് റിപ്പോർട്ടുകൾ ശേഖരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2022 ആദ്യത്തോടെ യു.പി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിനെ താഴെയിറക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് യു.പിയിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ. തെരഞ്ഞെടുപ്പ് വിശകലനങ്ങൾക്കായി വ്യാഴാഴ്ചയാണ് പ്രിയങ്ക സംസ്ഥാനത്തെത്തിയത്. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിെലത്തിയ പ്രിയങ്ക നിരവധി യോഗങ്ങളിൽ പങ്കെടുത്തിരുന്നു. പിന്നീട് രണ്ടുദിവസങ്ങളിലായി നിരവധി യോഗങ്ങളിലും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.