പ്രിയങ്ക വാദ്ര ഇപ്പോൾ ഗാന്ധി കുടുംബാംഗമല്ല; കോൺഗ്രസ് അധ്യക്ഷയാകാൻ യോഗ്യയെന്ന് പാർട്ടി എം.പി
text_fieldsന്യൂഡൽഹി: എ.ഐ.സി.സി അധ്യക്ഷ സ്ഥാനം പ്രിയങ്കഗാന്ധി വാദ്ര ഏറ്റെടുക്കണമെന്ന് ബാർപേട്ട കോൺഗ്രസ് എം.പി അബ്ദുൽ ഖാലിക്ക്. വാദ്ര കുടുംബത്തിന്റെ മരുകളായതോടെ അവർ ഗാന്ധി കുടുംബാംഗം അല്ലാതായിരിക്കുകയാണ്. അതാണ് ഇന്ത്യൻ പാരമ്പര്യം. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാളായതിനാൽ അവർക്ക് എ.ഐ.സി.സി അധ്യക്ഷയാകാമെന്നും അബ്ദുൽ ഖാലിക്ക് പറഞ്ഞു.
ഗാന്ധി കുടുംബത്തിന് പുറത്തു നിന്നാകണം പുതിയ പ്രസിഡന്റ് എന്നത് രാഹുൽ നിർബന്ധം പറഞ്ഞിരുന്നു.
'വീണ്ടും പ്രസിഡന്റാകാൻ രാഹുൽ ഗാന്ധി വിസമ്മതിച്ചിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയാണ് ഏറ്റവും മികച്ച സ്ഥാനാർഥിയെന്ന് ഞാൻ കരുതുന്നു. വാദ്ര കുടുംബത്തിലെ മരുമകൾ എന്ന നിലയിൽ, ഇന്ത്യൻ പാരമ്പര്യമനുസരിച്ച് അവർ നിലവിൽ ഗാന്ധി കുടുംബത്തിലെ അംഗമല്ല' - എം.പി ഖാലിക്ക് പറഞ്ഞു.
പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും താൻ പ്രസിഡന്റാകാൻ ഇല്ലെന്നും ഗാന്ധി ഇതര കുടുംബത്തിലെ വ്യക്തിയായിരിക്കണം പ്രസിഡന്റെന്നും രാഹുൽ പറഞ്ഞതായി കഴിഞ്ഞ ദിവസം അശോക് ഗെഹ്ലോട്ട് പറഞ്ഞിരുന്നു.
മുതിർന്ന നേതാവ് ശശി തരൂർ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ എതിർസ്ഥാനാർഥി ആരാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സെപ്റ്റംബർ 30നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് നടക്കും. 19ന് പ്രസിഡന്റിനെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.