Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2019 9:51 AM IST Updated On
date_range 16 Aug 2019 10:40 AM ISTപെഹ്ലുഖാനെ തല്ലിക്കൊന്ന കേസ്: പ്രതികളെ വെറുതെവിട്ടത് അമ്പരപ്പിക്കുന്നു -പ്രിയങ്ക ഗാന്ധി
text_fieldsbookmark_border
ന്യൂഡൽഹി: കാലിക്കടത്ത് ആരോപിച്ച് ക്ഷീരകർഷകൻ പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ പ്രതികളെ വെ റുതെവിട്ട കോടതി നടപടി അമ്പരിപ്പിക്കുന്നതാണെന്ന് പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയാണ് പ്രിയങ്ക കോടതി വിധിക്കെ തിരെ രംഗത്തുവന്നത്.
കീഴ്കോടതി നടപടി അമ്പരിപ്പിക്കുന്നതാണ്. മനുഷ്യത്വമില്ലായ്മക്ക് നമ്മുടെ രാജ്യത്ത് ഒരു സ്ഥാനവുമില്ല. ആൾക്കൂട്ട കൊലപാതകം നീചകൃത്യമാണെന്നും ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു.
മേവാത്തിലെ പെഹ്ലുഖാനെ തല്ലിക്കൊന്ന കേസിൽ കുറ്റാരോപിതരായ ആറുപേരെയും രാജസ്ഥാനിലെ അൾവാർ അഡീഷനൽ ജില്ല കോടതിയാണ് വെറുതെ വിട്ടത്. സംശയത്തിെൻറ ആനുകൂല്യത്തിലാണ് പ്രതികളെ വിട്ടയച്ചത്.पहलू खान मामले में लोअर कोर्ट का फैसला चौंका देने वाला है। हमारे देश में अमानवीयता की कोई जगह नहीं होनी चाहिए और भीड़ द्वारा हत्या एक जघन्य अपराध है।
— Priyanka Gandhi Vadra (@priyankagandhi) August 16, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story