മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും ഹാക്ക് ചെയ്തതായി പ്രിയങ്ക
text_fieldsന്യൂഡൽഹി: മക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യു.പിയിൽ യോഗി ആദിത്യനാഥ് സർക്കാറിനെതിരെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് നടത്തിയ ഫോൺ ചോർത്തൽ ആരോപണങ്ങളെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവർ.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'ഫോൺ ചോർത്തൽ' തന്ത്രം ഉപയോഗിച്ച് എതിരാളികളെ നിരീക്ഷിക്കുന്നുണ്ടെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഞായറാഴ്ച വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. 'ഞങ്ങളുടെ എല്ലാവരുടെയും ഫോണുകൾ ചോർത്തി സംഭാഷണങ്ങൾ റെക്കോഡ് ചെയ്യുന്നുണ്ട്.
പാർട്ടി ഓഫിസിലെ ഫോണുകൾ പോലും ഇതിൽനിന്ന് മുക്തമല്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ ഫോൺചോർത്തലിന് നേതൃത്വം നൽകുന്നത്' -അഖിലേഷ് യാദവ് ആരോപിച്ചു. യു.പിയുടെ പുരോഗതിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിഷ്കരിച്ച 'യു.പി+യോഗി=ഉപയോഗി' എന്ന തെരഞ്ഞെടുപ്പ് ഫോർമുലയെ പരിഹസിച്ചുകൊണ്ട് ആദിത്യനാഥിനെ 'അനുപയോഗി' മുഖ്യമന്ത്രി എന്ന് യാദവ് വിശേഷിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.