ചിദംബരത്തിന് പ്രിയങ്കയുടെ പിന്തുണ സ്വാഭാവികം -അമിത് മാളവ്യ
text_fieldsന്യൂഡൽഹി: ഐ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ എൻഫോഴ്സ്മെൻറ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ മുൻ കേന ്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയത് സ്വാഭാവികമാണെന്ന് ബി.ജെ.പി വ ക്താവ് അമിത് മാളവ്യ. എല്ലാറ്റിലുമുപരി ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ നിരവധി അന്വേഷണങ്ങൾ നേര ിടുന്ന റോബർട്ട് വാദ്രക്കൊപ്പം നിന്ന പരിചയസമ്പത്ത് പ്രിയങ്കക്കുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. ട്വിറ്ററി ലൂടെയാണ് അമിത് മാളവ്യ പ്രിയങ്കക്കെതിരെ രംഗത്തെത്തിയത്.
Priyanka Vadra’s support for P Chidambaram is quite natural. After all she has the experience of standing by Robert Vadra too, who is also facing several investigations for serious economic offences.
— Amit Malviya (@amitmalviya) August 21, 2019
അതേസമയം, പി. ചിദംബരം ഒളിവിൽ പോയിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി അഭിപ്രായപ്പെട്ടു. ഇൗ വിഷയത്തെ ഉൗതിപ്പെരുപ്പിക്കുന്നത് അപകടകരമാണ്. ഉന്നതമായ രാഷ്ട്രീയ പദവിയിലിരിക്കുന്ന ഒരാളുടെ വ്യക്തിഹത്യയിലേക്കാണ് ഇത് നയിക്കുക. ഇന്നലെ വൈകുന്നേരം ആറര വരെ തന്നോടൊപ്പം ലീഗൽ കോൺഫറൻസിൽ പങ്കെടുത്ത ഒരാൾ എങ്ങനെ ഒളിവിലാകുമെന്നും അദ്ദേഹം ട്വീറ്റിൽ ചോദിച്ചു.
ചിദംബരം ഒരു പ്രഖ്യാപിത കുറ്റവാളിയല്ലെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിലും സി.ബി.ഐക്ക് മുന്നിലും അദ്ദേഹം ഹാജരാവാറുണ്ടെന്നും അദ്ദേഹത്തിനെതിരെ വാറൻറ് ഒന്നുമില്ലെന്നും അഭിഷേക് സിങ്വി അഭിപ്രായപ്പെട്ടു.
The hunger for sensationalisation in this case is deadly and could lead to character assassination of a towering political figure.
— Abhishek Singhvi (@DrAMSinghvi) August 21, 2019
How can somebody be an absconder who was with me till in legal conference with me till 6.30PM yesterday?#PChidambaram pic.twitter.com/EEkurhHbn4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.