പ്രിയങ്ക ഏർപ്പെടുത്തിയ ബസിൽ കുടിയേറ്റ തൊഴിലാളികൾ യു.പിയിലേക്ക്
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ ഉത്തർപ്രദേശിൽ എത്തിക്കാൻ 500 ബസുകൾ ഏർപ്പാട് ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജസ്ഥാനിലെ വിവിധ ജില്ലകളിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെയാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ യു.പിയിലെ സ്വന്തം ഗ്രാമത്തിലെത്തിക്കുന്നത്.
ഞായറാഴ്ച രാവിലെ തൊഴിലാളികളെയും വഹിച്ചു കൊണ്ടുള്ള ബസുകൾ യു.പി സംസ്ഥാന അതിർത്തിയിൽ എത്തിച്ചേരും. തൊഴിലാളികൾക്ക് ഭക്ഷണം അടക്കം മറ്റ് സേവനങ്ങൾ നൽകാൻ വിവിധ ജില്ലകളിൽ ഹൈവേ ടാക്സ് ഫോഴ്സിന് യു.പി കോൺഗ്രസ് നേതൃത്വം രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 40 ഇടങ്ങളിൽ മരുന്നും ഭക്ഷണവും ലഭ്യമാക്കാൻ സൗകര്യം ഏർപ്പെടുത്താനും പാർട്ടി നിർദേശമുണ്ട്.
കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് 1,000 ബസുകൾക്ക് അനുമതി നൽകാൻ പ്രിയങ്ക ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ബസ് യാത്രയുടെ ചെലവ് കോൺഗ്രസ് പാർട്ടി വഹിക്കുമെന്ന് കത്തിൽ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.