Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി പ്രവർത്തകർ...

ബി.ജെ.പി പ്രവർത്തകർ ഡെപ്യൂട്ടി കലക്​ടറെ കൈയേറ്റം ചെയ്​തു; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
ബി.ജെ.പി പ്രവർത്തകർ ഡെപ്യൂട്ടി കലക്​ടറെ കൈയേറ്റം ചെയ്​തു; ഒരാൾ അറസ്​റ്റിൽ
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്​ഗറിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച്​ നടത്തിയ പ്രകടനത്തിനിടെ വനിത ഡെപ്യൂട്ടി കലക്​ടറെ കൈയേറ്റം ചെയ്​ത സംഭവത്തിൽ ഒരാൾ അറസ്​റ്റിൽ. രാജ്​ഗർ ഡെപ്യൂട്ടി കലക്​ടർ പ്രിയ വർമയെയാണ്​ ബി.ജെ.പി പ്രവർത്തകർ ​കൈയേറ്റം ചെയ്​തത്​.

നിരോധനാജ്ഞ ലംഘിച്ച്​ പ്രകടനം നടത്തിയവരെ തടയാൻ ശ്രമിച്ച പ്രിയ വർമയെ വളഞ്ഞ പ്രവർത്തകർ മുടി പിടിച്ച്​ വലിക്കുകയും തള്ളിമാറ്റുകയുമായിരുന്നു. ഒരാൾ തന്നെ വലിച്ചിഴച്ചുവെന്നും അവർ പരാതിപ്പെട്ടിരുന്നു. പ്രിയ വർമയുടെ പരാതിയിൽ​​ രണ്ടുപേർ​ക്കെതിരെ പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിരുന്നു. ഇതെ തുടർന്നാണ്​ അറസ്​റ്റ്​.

നിരോധനാജ്ഞ നിലനിൽക്കെ രാജ്​ഗറിൽ ബി.ജെ.പി നടത്തിയ റാലി തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 17 പേരെ പൊലീസ്​ അറസ്​റ്റു ചെയ്​തിരുന്നു. ​പ്രതിഷേധക്കാരെ തടയാൻ ജില്ലാ കലക്​ടർ നിവേദിതയും നേരി​ട്ടെത്തിയിരുന്നു. 144 ലംഘിച്ച്​ പ്രകടനം നടത്തിയ 124 പേർക്കെതിരെ പൊലീസ്​ ​കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:collectordeputy collectorindia newsCitizenship Amendment ActRajgarhPriya Verma
News Summary - Pro-CAA rallyists scuffle with Rajgarh collectors; DC Priya Verma slaps unruly men - India news
Next Story