പേപിടിച്ച വളർത്തുനായയെ അടിച്ചുകൊന്നെന്ന് ട്വീറ്റിട്ട ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsചെന്നൈ: പേപിടിച്ച തന്‍റെ വളർത്തുനായയെ അടിച്ചുകൊന്നതായി ട്വീറ്റിട്ട ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം എച്ച്. രാജക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ദേശീയ മൃഗക്ഷേമ ബോർഡ് ശിവഗംഗ ജില്ല പൊലീസ് സൂപ്രണ്ടിന് നിർദേശം നൽകി. 1960ലെ മൃഗ പീഡന നിരോധന നിയമത്തിന്‍റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ബോർഡ് സെക്രട്ടറി എസ്.കെ ദത്ത കത്തിൽ പറഞ്ഞു.
അന്വേഷണം ആരംഭിച്ച് കുറ്റവാളിയെ ശിക്ഷിക്കുമെന്ന് ഉറപ്പാക്കണമെന്നും കത്ത് കൈപ്പറ്റി ഒരാഴ്ചക്കകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ബോർഡ് എസ്.പിയോട് ആവശ്യപ്പെട്ടു.
സെപ്തംബർ 21 നാണ് രാജ തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വിവാദ പോസ്റ്റിട്ടത്. തന്‍റെ വീട്ടിലെ അൽസേഷ്യൻ നായക്ക് പേപിടിച്ചതായും തുടർന്ന് പശുക്കളെയും മറ്റും അക്രമിച്ചതായും അറിയിച്ചത്. പിന്നീട് നായയെ പിടുത്തക്കാരനെ വിളിച്ച് കൊല്ലാൻ ഏർപ്പാടാക്കി. നായയുടെ തലയിൽ മുളവടി കൊണ്ട് അടിച്ചാണ് കൊന്നതെന്നും ഇതിൽ സങ്കടമുണ്ടെന്നും രാജ ട്വീറ്റിൽ പറഞ്ഞു. രാജക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃഗസ്നേഹിയായ അഡ്വ. സ്വപ്ന സുന്ദർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൃഗക്ഷേമ ബോർഡിന്‍റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.