പ്രശ്നം രാജ്യത്തിന്റെ നാണക്കേടല്ല; സ്ത്രീകൾക്കുണ്ടായ മാനസികാഘാതം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ രാജ്യത്തിനുണ്ടായ നാണക്കേടല്ല, മറിച്ച് സംസ്ഥാനത്തെ സ്ത്രീകൾക്ക് അതുണ്ടാക്കിയ വേദനയും മാനസികാഘാതവുമാണ് പ്രധാന പ്രശ്നമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാഴാഴ്ച പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ്, സംഭവം 140 കോടി ഇന്ത്യക്കാരെ നാണംകെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ‘പ്രധാനമന്ത്രി, രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതല്ല പ്രശ്നം. മണിപ്പൂരിലെ സ്ത്രീകൾക്ക് ഉണ്ടായ അതിരറ്റ വേദനയും ആഘാതവുമാണ് പ്രശ്നം. അക്രമം ഉടൻ അവസാനിപ്പിക്കൂ’ - രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.