ബാലാരിഷ്ടതകൾ തീരാതെ പുതിയ െഎ.ടി പോർട്ടൽ; ഒരു മാസത്തിനിടെ ലഭിച്ചത് 700 പരാതികൾ
text_fieldsന്യൂഡൽഹി: ഉദ്ഘാടനം കഴിഞ്ഞ് മാസം ഒന്നു പിന്നിട്ടിട്ടും സാങ്കേതിക തകരാറുകൾ പരിഹരിക്കാനാവാതെ ആദായ നികുതി വകുപ്പിന്റെ പുതിയ വെബ്പോർട്ടൽ. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ്, ഇ-പ്രൊസീഡിങ്സ് തുടങ്ങിയ പ്രധാന ഫീച്ചറുകളൊന്നും ഇനിയും പ്രവർത്തനക്ഷമമായില്ല.
വിദേശ കമ്പനികൾക്ക് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുേമ്പാഴും പ്രശ്നം നേരിടുന്നു. 'വിവാദ് സെ വിശ്വാസ് സ്കീ'മിന് കീഴിലുള്ള ഫോറം-3 വെബ്സൈറ്റിൽ ഇതുവരെയും ദൃശ്യമായിട്ടില്ല. റിേട്ടൺ ഫോറത്തിെല പിഴവുകൾ ഓൺലൈനായി തിരുത്താനുള്ള ഓപ്ഷനും പൂർണതോതിൽ സജ്ജമല്ല. ഐ.ടി.ആർ 5,6,7 റിേട്ടൺ ഫയൽ ചെയ്യാനുള്ള ജെസൺ സംവിധാനം ലഭ്യമല്ലെന്നാണ് കാണിക്കുന്നത്. മുൻ വർഷത്തെ റിേട്ടൺ സമർപ്പിക്കുേമ്പാഴും പ്രശ്നം നേരിടുന്നുണ്ട്. 2019-20 വർഷത്തെ 143 (1) പ്രകാരമുള്ള ഇൻറിമേഷൻ ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നില്ലെന്ന് ചാർേട്ടഡ് അക്കൗണ്ടൻറുമാർ പരാതിപ്പെടുന്നു. 4200 കോടി മുടക്കി ഇൻഫോസിസ് നിർമിച്ച വെബ്പോർട്ടൽ കഴിഞ്ഞ മാസം ഏഴിനാണ് ധനമന്ത്രലായം ഉദ്ഘാടനം ചെയ്തത്. അന്നു തൊേട്ട പോർട്ടലിലെ സാങ്കേതിക തകരാറുകൾ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് ധനമന്ത്രി നിർമല സീതാരാമൻ ജൂൺ 22ന് ഇൻഫോസിസിലെ വിദഗ്ധരുമായി കൂടിയാലോചന നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 700 പരാതികളാണ് ധനമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. 90 വ്യത്യസ്ത മേഖലകളിലായി 2000ത്തോളം പിഴവുകൾ ചൂണ്ടിക്കാട്ടിയുള്ള 700 ഇ-മെയിലുകൾ ലഭിച്ചതായി ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പുതിയ പോർട്ടലിലെ അപാകതകൾ ചൂണ്ടിക്കാട്ടി ശശി തരൂർ എം.പിയുടെ ട്വീറ്റും ഏറെ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.