തെരെഞ്ഞടുപ്പ് കമീഷൻ നിയമനം സുതാര്യമാകണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ജനാധിപത്യത്തിൽ സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിന് നിയുക്തരാകുന്ന തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം ഭരണഘടന അനുശാസിക്കുംവിധം ഏറ്റവും സുതാര്യമായ പ്രക്രിയയിലൂടെ പാർലമെൻറ് നിയമമുണ്ടാക്കി നടത്തണമെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 324(2) അനുഛേദത്തിെൻറ ലക്ഷ്യംനേടാൻ ഇൗ വിഷയത്തിൽ കോടതി ഇടെപടേണ്ടിവരുമോ എന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്ര സർക്കാറിനോട് ചോദിച്ചു. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനത്തിന് സ്വതന്ത്രവും നിഷ്പക്ഷവുമായ സെലക്ഷൻ കമ്മിറ്റി വേണമെന്നാവശ്യപ്പെട്ട് അനൂപ് ബാരൻവാൽ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് പരേമാന്നത കോടതി അതീവ ഗൗരവമേറിയ അഭിപ്രായ പ്രകടനം നടത്തിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും കമീഷണർമാരെയും നിയമിക്കാൻ ശരിയായ നടപടിക്രമമില്ലെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. സി.ബി.െഎ മേധാവിയെ തെരഞ്ഞെടുക്കാൻ നിയമവും ഒൗദ്യോഗികമായ ഒരു സമിതിയുമുണ്ടായിട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെയും മറ്റു കമീഷണർമാരെയും തെരഞ്ഞെടുക്കാൻ രണ്ടുമില്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമീഷണർ ആരായിരിക്കണമെന്ന യോഗ്യത മാനദണ്ഡങ്ങൾ നിർണയിക്കുന്ന ഒരു നിയമത്തിെൻറ വിടവ് നിലവിലെ പ്രക്രിയയിലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ആരാണ് കമീഷണർമാരാകേണ്ടവരുടെ പട്ടിക തയാറാക്കുന്നതെന്ന് കോടതി ചോദിച്ചു. പേരുകൾ പട്ടികയിലുൾപ്പെടുത്തുേമ്പാൾ അവർക്കുള്ള യോഗ്യതകളെന്തൊക്കെയാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ചൂണ്ടിക്കാണിക്കാൻ സർക്കാറിെൻറ പക്കൽ ഒരു നടപടിക്രമവുമില്ല. ഇൗ സാഹചര്യത്തിൽ ഭരണഘടനയുടെ 324(2) അനുഛേദത്തിെൻറ ലക്ഷ്യംനേടാൻ വിഷയത്തിൽ കോടതി ഇടെപടേണ്ടിവരുമോ എന്ന് സോളിസിറ്റർ ജനറലിനോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഇത്രയുംകാലം ഇൗ പദവിയിൽ നിയമിക്കപ്പെട്ടവർ നിഷ്പക്ഷരായിരുന്നുവെന്ന കേന്ദ്ര സർക്കാറിെൻറ വാദം കോടതി അംഗീകരിച്ചു. ഇതുവരെയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കമീഷണർമാർ അങ്ങേയറ്റം നീതിയും രാഷ്ട്രീയ നിഷ്പക്ഷതയും കാത്തുസൂക്ഷിച്ചവരായിരുന്നുവെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, പാർലമെൻറ് എന്തുകൊണ്ട് ഇത്രയും കാലമായി നടപടിക്രമം ഉണ്ടാക്കിയില്ലെന്ന് അദ്ഭുതപ്പെടുകയും ചെയ്തു.
സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രക്രിയയിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ തലവനെയും അംഗങ്ങളെയും ശിപാർശ ചെയ്യാൻ സമിതിയുണ്ടാക്കുന്നതിന് ആവശ്യമായ നിയമനിർമാണം നടത്തണമെന്ന് ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ഭരണഘടനയനുസരിച്ച് ജനാധിപത്യത്തിെൻറ ജീവവായുവാണ് സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ്. ഇതിന് തെരഞ്ഞെടുപ്പ് കമീഷെൻറ വിശ്വസ്തത പരമപ്രധാനമാണ്. എന്നാൽ, കേന്ദ്ര സർക്കാർ ഇപ്പോൾ തുടരുന്ന പ്രക്രിയ വിവേചനപൂർണവും നിയമവിരുദ്ധവുമാണ്.
സ്വതന്ത്രവും സുതാര്യവും നിഷ്പക്ഷവുമായ സമിതിയുണ്ടാക്കാൻ പ്രത്യേക നിയമനിർമാണം നടത്താതെ തെരെഞ്ഞടുപ്പ് കമീഷണർമാരെ നിയോഗിക്കുന്നത് ഭരണഘടനയുടെ 14, 324(2) അനുഛേദങ്ങളുടെ ലംഘനമാണ്. സ്ഥിരം സംവിധാനം വരുന്നതുവരെ ഇടക്കാല നടപടിയെന്ന നിലയിൽ കമീഷനിൽ നിലവിലുള്ള പദവികൾ നികത്താൻ താൽക്കാലിക സമിതിയുണ്ടാക്കാൻ കേന്ദ്ര സർക്കാറിന് നിർദേശം നൽകണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. എന്നാൽ, സുപ്രീംകോടതി ഇടപെടലിനെ എതിർത്ത സോളിസിറ്റർ ജനറൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചേർന്നാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷണർമാരെ തെരഞ്ഞെടുക്കുന്നതെന്നും അത് തുടർന്നാൽ മതിയെന്നും വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.