നടപടിക്രമങ്ങൾ പൂർത്തിയായില്ല; എയർ ഇന്ത്യ കൈമാറ്റം നീളുന്നു
text_fieldsന്യൂഡൽഹി: നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ എയർ ഇന്ത്യയുടെ കൈമാറ്റം നിളും. ഡിസംബറിൽ കൈമാറേണ്ടിയിരുന്ന എയർ ഇന്ത്യയെ ടാറ്റ ഇനി 2022 ആദ്യത്തിലാകും സ്വന്തമാക്കുകയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് എയർ ഇന്ത്യ വിമാനക്കമ്പനിയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറും ടാറ്റാ സൺസും കരാറിൽ ഒപ്പിടുന്നത്. കേന്ദ്രത്തിന്‍റെ പക്കലുള്ള 100 ശതമാനം ഓഹരികളും വാങ്ങാനുള്ള കരാറിൽ ടാറ്റ ഒപ്പിട്ടതോടെയാണ് വിമാനക്കമ്പനിയുടെ വിൽപ്പന സംബന്ധമായ നടപടികൾക്ക് തുടക്കമിടുന്നത്.
18,000 കോടി രൂപയുടെ കരാറിലാണ് ടാറ്റ ഒപ്പിട്ടത്. എയർ ഇന്ത്യയുടെ ആകെയുള്ള കടത്തിൽ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ബാക്കി 2700 കോടി രൂപ കേന്ദ്രത്തിന് പണമായി കൈമാറുമെന്നാണ് കരാർ. എയർ ഇന്ത്യ, കൊച്ചി ആസ്ഥാനമായുള്ള എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ 100 ശതമാനം ഓഹരികളും കാർഗോ വിഭാഗമായ എയർപോർട്ട് സർവിസസ് ലിമിറ്റഡിൽ (എയർ ഇന്ത്യ സാറ്റ്സ്) എയർ ഇന്ത്യക്കുള്ള 50 ശതമാനം ഓഹരിയുമാണ് ടാറ്റക്ക് ലഭിക്കുക.
ടാറ്റയുടെ വ്യവസ്ഥകൾ അനുസരിച്ച്, കൈമാറ്റത്തിന്‍റെ എല്ലാ ഔപചാരികതകളും എട്ട് ആഴ്‌ചക്കുള്ളിൽ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, ഈ തീയതി വാങ്ങുന്നയാൾക്കും വിൽക്കുന്നയാൾക്കും പരസ്‌പരം നീട്ടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.