മഹാരാഷ്ട്രയിൽ ഡിസംബറിന് മുമ്പ് സർക്കാർ രൂപീകരിക്കും -സഞ്ജയ് റാവുത്ത്
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾ നീങ്ങികൊണ്ടിരിക്കുകയാണെന്നും അടുത്ത ഒരാഴ്ചക്കുള്ളിൽ സർക ്കാർ രൂപവത്കരണത്തിൽ തീരുമാനമാകുമെന്നും ശിവസേന വക്താവ് സഞ്ജയ് റാവുത്ത്. 5-6 ദിവസത്തിനുള്ളിൽ സർക്കാർ രൂപീകരത്തിനുള്ള ചർച്ചകൾ പൂർത്തിയാകും. ഡിസംബർ മാസത്തിന് മുേമ്പ മഹാരാഷ്ട്രയിൽ കരുത്തുറ്റ സർക്കാർ അധികാരത്തിലെത്തുമെന്നും റാവുത്ത് പറഞ്ഞു.
എൻ.സി.പി നേതാവ് ശരദ് പവാർ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വ്യാഴാഴ്ച 12 മണിയോടെ മഹാരാഷ്ട്രയിലെ സർക്കാറിെൻറ ചിത്രം വ്യക്തമാകും. എല്ലാ തടസങ്ങളും മാറാൻ പോവുകയാണെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു.
ശരദ് പവാർ -മോദി കൂടിക്കാഴ്ചയിൽ കാർഷിക മേഖലയിെല പ്രശ്നങ്ങളും ചർച്ചയാകും. മഹാരാഷ്ട്രയിലെ എല്ലാ എം.പിമാരും പ്രധാനമന്ത്രിയെ കണ്ട് സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കും. കർഷകർക്ക് കഴിയാവുന്ന എല്ലാവിധ സഹായവും കേന്ദ്രസർക്കാർ ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷയെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.