Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആസ്​ട്രസെനകയുടെ കോവിഡ്​ വാക്​സി​െൻറ നാലു കോടി ഡോസുകൾ ഉൽപ്പാദിപ്പിച്ചെന്ന്​ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​
cancel
Homechevron_rightNewschevron_rightIndiachevron_rightആസ്​ട്രസെനകയുടെ...

ആസ്​ട്രസെനകയുടെ കോവിഡ്​ വാക്​സി​െൻറ നാലു കോടി ഡോസുകൾ ഉൽപ്പാദിപ്പിച്ചെന്ന്​ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​

text_fields
bookmark_border

ബംഗളൂരു: ഓക്​സ്​ഫഡ്​ സർവകലാശാലയും മരുന്ന്​ നിർമാണ കമ്പനിയായ ആസ്​ട്രസെനകയും ചേർന്ന്​ നിർമിച്ച കോവിഡ്​ വാക്​സി​െൻറ നാല​ുകോടി ഡോസുകൾ ഉൽപ്പാദിപ്പിച്ചതായി സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ.

മരുന്ന്​ കമ്പനിയായ നോവവാക്​സ്​ നിർമിച്ച കോവിഡ്​ വാക്​സി​െൻറ ഉൽപ്പാദനം ഉടൻ ​ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. ഇരു വാക്​സിനുകളും നിർമിക്കാൻ ആവശ്യമായ അനുമതി ലഭിക്കാൻ കാത്തിരിക്കുകയാണ്​ സെറം ഇൻസ്​റ്റിറ്റ്യൂട്ട്​.

ഇന്ത്യയിൽ 1600 പേരിലായിരിക്കും ആസ്​ട്രസെനകയുടെ അവസാനഘട്ട മനുഷ്യരി​െല പരീക്ഷണം. നോവവാക്​സ്​ വാക്​സിൻ പരീക്ഷണത്തിനും സെറം ഇൻസ്​റ്റിറ്റ്യൂട്ട്​ അനുമതി തേടിയിട്ടുണ്ട്​.

ഫലപ്രദവും സുരക്ഷിതവുമായ കോവിഡ്​ വാക്​സിൻ അടുത്തവർഷം ആദ്യത്തോടെ എത്തുമെന്ന പ്രതീക്ഷയിലാണ്​ ലോകം. ലോകമെമ്പാടും അഞ്ചുകോടിയിലധികം പേരെയാണ്​ ​കോവിഡ്​ രോഗം ബാധിച്ചത്​. 13ലക്ഷത്തിനടുത്ത്​ മരണവും റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid VaccineSerum InstituteAstraZeneca
News Summary - Produced 40 Million Doses Of AstraZeneca Covid Vaccine Serum Institute
Next Story