നടനും നിർമാതാവുമായ രമേശ് ഡിയോ അന്തരിച്ചു
text_fieldsമറാത്തി, ഹിന്ദി നടനും നിര്‍മാതാവുമായ രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ ജനിച്ച രമേഷ് ഡിയോ 1951ല്‍ പുറത്തിറങ്ങിയ പത്‌ലാചി പോര്‍ എന്ന മറാത്തി ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അടുത്തതായി അഭിനയിച്ച മക്തോ ഏക് ദോല എന്ന മറാത്തി ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1962ല്‍ റിലീസ് ചെയ്ത ആരതിയാണ് ആദ്യ ഹിന്ദിചിത്രം. ആനന്ദ്, ആപ്കി കസം, പ്രേം നഗര്‍, മേരേ ആപ്‌നേ, ഫക്കീറ തുടങ്ങിയ 285ലേറെ ഹിന്ദി ചിത്രങ്ങളിലും 190ലേറ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു. കൂടാതെ ഒട്ടേറ സിനിമകളും ഡോക്യുമെന്ററികളും ടെലിവിഷന്‍ സീരിയലുകളും നിര്‍മിക്കുകയും ചെയ്തു.
നടി സീമ ഡിയോയാണ് ഭാര്യ. മറാത്തി നടന്‍ അജിന്‍ക്യ ഡിയോ, സംവിധായകന്‍ അഭിനയ് ഡിയോ എന്നിവര്‍ മക്കളാണ്. 450ലധികം ഹിന്ദി, മറാത്തി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നായക തുല്യമായ കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 'നിങ്ങൾക്കറിയുമോ, രമേശ് ഡിയോ ഈ സിനിമയിൽ നായകനാണോ വില്ലനാണോ? എന്ന നിലക്കുവരെ സിനിമകളുടെ പബ്ലിസിറ്റിക്ക് വേണ്ടി പരസ്യങ്ങൾ ഇറങ്ങിയിട്ടണ്ട്'-ഒരു ദിനപത്രത്തിന് നൽകിയ പരസ്യത്തിൽ ഒരിക്കൽ രമേശ് ഡിയോ പറഞ്ഞു. നായകൻ എന്നതിനേക്കാൾ ഉപരിയായി സപ്പോർട്ടിങ് റോളുകളിൽ അദ്ദേഹം തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.