നന്ദിനി സുന്ദറിനെതിരായ കേസിൽ തൽസ്ഥിതി റിപ്പോർട്ട് തേടി
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല പ്രഫസർ നന്ദിനി സുന്ദറിനെതിരെ ചുമത്തിയ കൊലക്കേസിെൻറ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഛത്തിസ്ഗഢ് സർക്കാറിനോട് ആവശ്യപ്പെട്ടു. നന്ദിനി സുന്ദറിനും മറ്റുള്ളവർക്കുമെതിരെ കൈകൊണ്ട നടപടികൾ സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. കൊലക്കേസ് എഫ്.െഎ.ആറിൽ നിന്ന് തെൻറ പേര് നീക്കണമെന്ന് ആവശ്യപ്പെട്ട് നന്ദിനി സമർപ്പിച്ച ഹരജിയിലാണ് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്.
ഛത്തിസ്ഗഢിലെ ആദിവാസി വിഭാഗങ്ങളുെട മനുഷ്യാവകാശപ്രശ്നങ്ങൾ ഉയർത്തിയതിന് 2015 നവംബറിലാണ് സുക്മയിൽ ആദിവാസി കൊല്ലപ്പെട്ട സംഭവത്തിൽ നന്ദിനി സുന്ദറിന് പുറമെ ജെ.എൻ.യു പ്രഫസർ അർച്ചന പ്രസാദ്, രാഷ്ട്രീയ പ്രവർത്തകരായ വിനീത് തിവാരി, സഞ്ജയ് പറാടെ എന്നിവർക്കെതിരെ ഛത്തിസ്ഗഢ് പൊലീസ് കേസ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.