പരിചരിക്കാത്ത മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: മതിയായ പരിചരണം നൽകാതെ അവഗണിക്കുന്ന മക്കളുടെ പേരിലെഴുതിയ സ്വത്ത് റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈകോടതി. ചെന്നൈയിൽ സർവിസിൽനിന്ന് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥൻ സ്വത്ത് മൂത്തമകന്റെ പേരിൽ എഴുതിവെച്ചിരുന്നു. എന്നാൽ വാർധക്യസഹജമായ പ്രയാസങ്ങൾ അനുഭവിക്കവെ പരിചരിക്കാത്തതിനാലും ചികിത്സ ലഭ്യമാക്കാത്തതിനാലും സ്വത്തുക്കൾ ആധാരം ചെയ്തത് റദ്ദാക്കാൻ ഇദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് കീഴ്ക്കോടതി തള്ളിയതിനെ തുടർന്ന് സമർപ്പിച്ച അപ്പീൽ ഹൈകോടതി ജസ്റ്റിസ് ആശ പരിഗണിച്ചു. ആഭരണങ്ങൾ വിറ്റ് ചികിത്സ നടത്താൻ നിർബന്ധിച്ച മക്കളുടെ നിലപാടിനെ ഹൃദയശൂന്യമെന്ന് വിമർശിച്ച ജഡ്ജി ഇത്തരം പ്രത്യേക സാഹചര്യത്തിൽ സ്വത്ത് രേഖ റദ്ദാക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.