ഗാന്ധി കുടുംബത്തിെൻറ സ്വത്ത് കവർച്ച പുറത്തായെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ െനഹ്റു തുടങ്ങിയ നാഷനൽ ഹെറാൾഡി െൻറ ആസ്ഥാനമായ ഹെറാൾഡ് ഹൗസ് ഒഴിപ്പിക്കണമെന്ന ഡൽഹി ഹൈകോടതി ഉത്തരവിലൂടെ ഗാന ്ധി കുടുംബത്തിെൻറ സ്വത്തുകവർച്ചയാണ് പുറത്തുവന്നതെന്ന് ബി.ജെ.പി നേതാവും കേന്ദ്ര നിയമ മന്ത്രിയുമായ രവിശങ്കർ പ്രസാദ് ആരോപിച്ചു.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളും ദശകങ്ങളായി പൊതുസ്വത്ത് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പ്രസാദ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി വിശദീകരണം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കോൺഗ്രസ് ഉടമസ്ഥതയിലുള്ള നാഷനൽ ഹെറാൾഡ് പ്രസാധകരായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എ.ജെ.എൽ) പാട്ട വ്യവസ്ഥ ലംഘിച്ചതിനാൽ ഹെറാൾഡ് ആസ്ഥാനം രണ്ടാഴ്ചക്കകം ഒഴിയണമെന്നും അല്ലെങ്കിൽ ഒഴിപ്പിക്കണമെന്നും ഡൽഹി ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗർ ആണ് ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.