കെട്ടിടം കൈയേറി പൊളിച്ചവരാണ് സമാധാനപരമായ പ്രതിഷേധത്തെകുറിച്ച് ക്ലാസെടുക്കുന്നത് -നടൻ സിദ്ധാർഥ്
text_fieldsകർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും കർഷകർക്കെതിരായ സംഘപരിവാർ പ്രചാരണങ്ങൾക്കുമെതിരേ നടൻ സിദ്ധാർഥ്. ട്വിറ്റർ അകൗണ്ടിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. 'ഒരു കെട്ടിടം കൈയേറി തകർത്ത അക്രമികളെ നാം സ്നേഹിക്കുകയും ആഘോഷിക്കുകയും നിയമപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ പ്രാകൃതമായ കുറ്റകൃത്യത്തിന്‍റെ വക്താക്കളാണ് ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്തിന് ക്ലാസെടുക്കുന്നത്. ഇത്തരം മലക്കംമറിച്ചിലുകൾ വിരോധാഭാസംതന്നെ. വിയോജിപ്പാണ് യഥാർഥ ദേശസ്നേഹം. ഹാപ്പി റിപ്പബ്ലിക് ഡേ' -സിദ്ധാർഥ് ട്വിറ്ററിൽ കുറിച്ചു. ജയ് ശ്രീരാം എന്ന് കുറിച്ചാണ് ട്വീറ്റ് അവസാനിപ്പിച്ചത്. നേരത്തേയും ഫാഷിസ്റ്റ് വിരുദ്ധ പ്രസ്താവനകൾകൊണ്ട് ശ്രദ്ധേയനാണ് സിദ്ധാർഥ്.
We loved, celebrated, and judicially exonerated the morons who broke a building as vandals. The proponents of that barbaric crime are today lecturing the country on peaceful protests. Irony is doing some double summersaults. Dissent is patriotic. #HappyRepublicDay
— Siddharth (@Actor_Siddharth) January 26, 2021
Jai Shri Ram.
കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങും ടെന്നീസ് താരം സോംദേവ് ദേവ്‌വര്‍മനും നടന്‍ സണ്ണി വെയ്നും രംഗത്തുവന്നിരുന്നു. 'കര്‍ഷകര്‍ക്കൊപ്പം' എന്ന് ഫേസ്ബുക്കിൽ കുറിച്ച സണ്ണി വെയ്‍ന്‍ സ്റ്റാന്‍റ് വിത്ത് ഫാർമേഴ്സ് എന്ന ഹാഷ് ടാഗും പങ്കുവച്ചിരുന്നു. ട്വിറ്ററിലൂടെയാണ് വിജേന്ദര്‍ സിങ്ങും സോംദേവ് ദേവ്‌വര്‍മനും പിന്തുണ അറിയിച്ചത്. 'ജയ് കിസാന്‍' എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് വിജേന്ദര്‍ കര്‍ഷക പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്തത്. റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ച് ചെയ്ത ട്വീറ്റിനൊപ്പം ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തെ സംബന്ധിച്ച റിപ്പോര്‍ട്ടും പങ്കുവെച്ചുകൊണ്ടാണ് സോംദേവ് പിന്തുണയറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.