സേനാംഗങ്ങളുടെ മനുഷ്യാവകാശം: സുപ്രീംകോടതി പ്രതിരോധ മന്ത്രാലയത്തിന് നോട്ടീസയച്ചു
text_fieldsന്യൂഡൽഹി: കശ്മീരിൽ ആൾകൂട്ടത്തിെൻറ ആക്രമണത്തിൽ നിന്ന് സുരക്ഷാസേനയെ സംരക്ഷിക്കാനുള്ള നയം രൂപീകരിക്കണമെ ന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി രണ് ടംഗ ബെഞ്ച് പ്രതിരോധ മന്ത്രാലയത്തിനും സംസ്ഥാന സർക്കാറിനും ദേശീയ മനുഷ്യാവകാശ കമീഷനും നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് സഞ്ജീവ് ഖന്നയും അടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുക.
ക്രമസമാധാന പാലനത്തിനിടെ ആക്രമണത്തിനിരയാകുന്ന സേനാ ഉദ്യോഗസ്ഥരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നും അതിനായി നയരൂപീകരണം നടത്തണമെന്നും ആവശ്യപ്പെട്ട് രണ്ട് ജവാൻമാരുടെ മക്കളാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയിരിക്കുന്നത്. 19 കാരിയായ പ്രീതി കേദാർ ഗോഖ്ലെ, 20കാരിയായ കാജൽ മിശ്ര എന്നിവരാണ് ഹരജിക്കാർ. കരസേന ഉദ്യോഗസ്ഥനായി സേവനമനുഷ്ടിക്കുന്ന ലഫ്റ്റനൻറ് കേണൽ കേദാർ ഗോഖ്ലയുടെ മകളാണ് പ്രീതി കേദാർ. സി.ആർ.പി.എഫ് നായിബ് സുബേദാറായി വിരമിച്ച ഉദ്യോഗസ്ഥെൻറ മകളാണ് കാജൽ മിശ്ര.
കർത്തവ്യ നിർവഹണത്തിനിടെ സുരക്ഷാ സേനക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്നും അതിനെതിരെ നടപടി വേണമെന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. ഹരജിക്കാർ ഇരുവരും ഇതേ ആവശ്യവുമായി 2018ൽ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമീഷൻ ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് നൽകുകയാണുണ്ടായത്. ജമ്മുകശ്മീർ സംസ്ഥാന കമീഷനാണ് നിലപാട് എടുക്കേണ്ടതെന്നായിരുന്നു കേന്ദ്രത്തിെൻറ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.