പൗരത്വ ഭേദഗതി: ഗൃഹസന്ദർശനത്തിനിടെ അമിത് ഷാക്ക് നേരെ പെൺകുട്ടികളുടെ ‘ഗോ ബാക്ക്’ വിളി
text_fieldsന്യൂഡൽഹി/തിരുവനന്തപുരം: പൗരത്വ ദേഭദഗതി നിയമത്തിൽ ജന പിന്തുണ തേടി ബി.ജെ.പി നടത്ത ുന്ന ഗൃഹസന്ദർശന കാമ്പയിനിന് ആദ്യ ദിനം തിരിച്ചടി. ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കു നേരെ പെൺകുട്ടികൾ ഗോബാക്ക് വിളിച്ചു. തിരുവനന്തപുരത്ത് ഭവന സന്ദർശ നത്തിനെത്തിയ കേന്ദ്രസഹമന്ത്രി കിരൺ റിജിജുവിനെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ് സ ൂസപാക്യവും തിരുവനന്തപുരം മുസ്ലിം അസോസിയേഷനും ആശങ്ക അറിയിച്ചു. സാഹിത്യകാരൻ ഡേ ാ. ജോർജ് ഒാണക്കൂർ വിയോജിപ്പ് തുറന്നു പറഞ്ഞു.
നൂറുകണക്കിന് പ്രവർത്തകരോടൊപ്പം ഞായറാഴ്ച ലജ്പത് നഗറിൽ ഗൃഹസന്ദർശന ഉദ്ഘാടാന ചടങ്ങിന് എത്തിയപ്പോഴാണ് രണ്ട് പെൺകുട്ടികൾ അമിത്് ഷാക്കെതിരെ പ്രതിഷേധിച്ചത്. ആദ്യ വീട് സന്ദർശിച്ച് പുറത്തിറങ്ങി രണ്ടാമത്തെ വീട്ടിൽ പോകുന്നതിനിടെ സമീപ ഫ്ലാറ്റിലെ മൂന്നാം നിലയിൽ താമസിക്കുന്ന പെൺകുട്ടികൾ മട്ടുപ്പാവിലെത്തി ‘അമിത് ഷാ ഗോബാക്ക്’ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ എഴുതിയ ബാനർ തുക്കിയിടുകയും ചെയ്തു.
മൂന്നാം നിലയിൽ നിന്ന് അപ്രതീക്ഷിത പ്രതിഷേധം ഉയർന്നതോടെ പൊലീസ് ഓടിയെത്തിയെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയതിനാൽ നീക്കാനായില്ല.
ഒടുവിൽ പെൺകുട്ടികൾ വാടകക്ക് താമസിക്കുകയാണെന്ന് മനസിലാക്കിയ പൊലീസ് ഉടമസ്ഥനുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിൽ നിന്ന് പിന്തിരിയാൻ ആവശ്യപ്പെടുകയായിരുന്നു. സൂര്യ, ഹർണിക എന്നാണ് ഇവരുടെ പേരെന്നും അഭിാഷകരാണെന്നും വീട്ടുടമസ്ഥൻ പറഞ്ഞു.
മൂന്ന് വീടുകൾ സന്ദർശിച്ച് അമിത് ഷാ മടങ്ങുേമ്പാൾ െപൺകുട്ടികൾ മട്ടുപ്പാവിൽ വന്നു നിന്നെങ്കിലും പ്രതിഷേധിച്ചില്ല. കൊല്ലം സ്വദേശിയാണ് സൂര്യ.
ഇതിനിടെ ഇവരോട് പ്രതികരണം തേടാൻ എത്തിയ മാധ്യമ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പെൺകുട്ടികൾക്കെതിരെ ആക്രമണ സാധ്യത കണക്കിലെടുത്ത് ഫ്ലാറ്റിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ഇവരോട് ഫ്ലാറ്റ് ഒഴിയാൻ ഉടമ ആവശ്യപ്പെട്ടതായി പറയുന്നുണ്ട്. തിരുവനന്തപുരം വെള്ളയമ്പലത്തെ ബിഷപ് ഹൗസിലെത്തിയ കേന്ദ്രമന്ത്രി റിജിജുവിനോട് നിയമഭേദഗതി മുസ്ലിംകളെ ലക്ഷ്യം െവക്കുന്നതാണെന്ന് ആർച്ച് ബിഷപ് ഡോ. സൂസപാക്യം തുറന്നുപറഞ്ഞു. കേന്ദ്ര സർക്കാർ മുസ്ലിം സമുദായത്തിെൻറ വിശ്വാസ്യത വീെണ്ടടുക്കണം. ചർച്ചകളിലൂടെ തെറ്റിദ്ധാരണ നീക്കണം. എല്ലാ വിഭാഗത്തെയും യോജിപ്പിക്കുന്ന നിലപാടിലേക്ക് മാറണമെന്നും ആർച്ച് ബിഷപ് പറഞ്ഞു. ചർച്ച ചെയ്യാമെന്ന് ഉറപ്പുനൽകി മന്ത്രി മടങ്ങി.
നിയമം പിൻവലിക്കണമെന്ന് മുസ്ലിം അസോസിയേഷൻ ആവശ്യപ്പെട്ടു.
പൗരത്വത്തിെൻറ കാര്യത്തിൽ തുല്യത വേണം. പൗരത്വം കിട്ടുന്നതിനുള്ള മാനദണ്ഡം മുസ്ലിമാകരുത് എന്നതാകാൻ പാടില്ല. മുസ്ലിം സമുദായം കടുത്ത ആശങ്കയിലാണ്.
നിലവിലെ സ്ഥിതിയിൽ കടുത്ത പ്രതിഷേധവും അറിയിച്ച ഭാരവാഹികൾ നിയമം പിൻവലിക്കണമെന്ന നിവേദനവും നൽകി. പ്രസിഡൻറ് നാസർ കടയറ, ഇ.എം. നജീബ്, ഖ്വാജ മുഹമ്മദ്, ഷാജഹാൻ ശ്രീകാര്യം, ഹംസ തെന്നൂർ അടക്കമുള്ളവരാണ് ചർച്ച നടത്തിയത്. ബി.ജെ.പിയുടെ സമരവേദിയിൽ മുമ്പ് പ്രസംഗിക്കാനെത്തിയ ഒാണക്കൂർ ഒരു വിഭാഗത്തെ പൗരത്വ നിയമത്തിൽനിന്ന് ഒഴിവാക്കിയതിൽ വിയോജിച്ചു. കേന്ദ്രമന്ത്രിയുടെ ആദ്യ സന്ദർശനം ഒാണക്കൂറിെൻറ വസതിയിലായിരുന്നു.
ആറ് മതവിഭാഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുകയും ഒരു മതത്തെ മാത്രം മാറ്റിനിർത്തുകയും ചെയ്യുന്നതിനോട് യോജിപ്പില്ല.
ഏതാനും മതങ്ങളെ ഒഴിവാക്കുന്നത് രാജ്യത്തിെൻറ ദേശീയ സ്വഭാവത്തിന് അപകടകരമാണ്. ആരെയും അകറ്റുകയല്ല, എല്ലാവരെയും ഉൾക്കൊള്ളുകയാണ് സംസ്കാരം –അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.