പൗരത്വത്തിൽ സ്തംഭിച്ച് പാർലമെൻറ്
text_fieldsന്യൂഡൽഹി: രാജ്യമെങ്ങും അലയടിക്കുന്ന പൗരത്വപ്രക്ഷോഭത്തിെൻറ പശ്ചാത്തലത്തിൽ പൗര ത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റർ, ദേശീയ പൗരത്വപ്പട്ടിക എന്നിവ സംബന്ധിച് ച ആശങ്കകൾ മറ്റു നടപടികൾ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന ആവശ്യം സർക്കാർ അംഗീക രിക്കാത്തതിനെ ചൊല്ലിയുള്ള ഒച്ചപ്പാടിൽ പാർലെമൻറിെൻറ ഇരു സഭകളും സ്തംഭിച്ചു. രാ ഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച തുടങ്ങിവെക്കാൻ അനുവദിക്കാതെ പ്രതിപക്ഷം ബഹളംവെച്ചതോടെ രാജ്യസഭ പിരിഞ്ഞു. ലോക്സഭയിലാകട്ടെ, പ്രതിപക്ഷത്തിെൻറ ഇറങ്ങിപ്പോക്കോടെയാണ് നന്ദിപ്രമേയചർച്ച തുടങ്ങിയത്. പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടത്തിയ നടുത്തള പ്രതിഷേധം മൂലം നേരേത്ത നടപടി നിർത്തിവെക്കേണ്ടിവന്നു.
ബജറ്റ് സമ്മേളനത്തിെൻറ ആദ്യദിനത്തിൽ സെൻട്രൽ ഹാളിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനിടയിൽ ഉയർന്ന പ്രതിഷേധങ്ങളുടെ തുടർച്ചയാണ് തിങ്കളാഴ്ച ഇരുസഭയിലും നടന്നത്. ബജറ്റ് അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് രണ്ടു സഭകളും കാര്യപരിപാടികളിലേക്ക് കടക്കാൻ ചേർന്നത്. പൗരത്വ പ്രക്ഷോഭം, ജാമിഅയിലെ വെടിവെപ്പ്, യു.പിയിലെ പൊലീസ് അതിക്രമം തുടങ്ങിയവ മുൻനിർത്തി രണ്ടു സഭകളിലും പ്രതിപക്ഷ പാർട്ടികൾ സഭാധ്യക്ഷന് അടിയന്തര പ്രമേയ നോട്ടീസുകൾ നൽകിയിരുന്നു. എന്നാൽ, അവതരണാനുമതി കിട്ടിയില്ല. പറയാനുള്ളത് രാഷ്ട്രപതിയുടെ നന്ദിപ്രമേയചർച്ചക്കിടയിൽ പറയാമെന്ന നിലപാടാണ് സർക്കാറും സഭാധ്യക്ഷന്മാരും സ്വീകരിച്ചത്.
വളരെ പ്രധാനപ്പെട്ട വിഷയങ്ങൾപോലും സഭയിൽ ഉന്നയിക്കാൻ അനുവദിക്കാത്തത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതിയെ പിന്തുണച്ച എൻ.ഡി.എ സഖ്യകക്ഷികൾപോലും ഇന്ന് ഈ വിഷയത്തിൽ ബി.ജെ.പിെക്കാപ്പമില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ലോക്സഭയിൽ കോൺഗ്രസ് നേതാവ് അധീർരഞ്ജൻ ചൗധരി, കെ. മുരളീധരൻ, മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ നോട്ടീസ് നൽകിയിരുന്നു.
രാജ്യസഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയവരിൽ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ്, തൃണമൂൽ കോൺഗ്രസിലെ െഡറിക് ഒബ്രിയൻ, സി.പി.എമ്മിലെ ടി.കെ. രംഗരാജൻ, സി.പി.ഐയിലെ ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടുന്നു. ടി.എം.കെ, ആർ.ജെ.ഡി, എൻ.സി.പി, സമാജ്വാദി പാർട്ടി, ബി.എസ്.പി തുടങ്ങി വിവിധ പാർട്ടികളുടെ നേതാക്കളും നോട്ടീസ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.