Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ഫ്രാൻസിസ്...

​ഫ്രാൻസിസ് സേവ്യറി​​നെക്കുറിച്ച് വിവാദ പരാമർശം; ഗോവയിൽ മുൻ ആർ.എസ്.എസ് അധ്യക്ഷനെതിരെ പ്രതിഷേധം

text_fields
bookmark_border
​ഫ്രാൻസിസ് സേവ്യറി​​നെക്കുറിച്ച് വിവാദ പരാമർശം; ഗോവയിൽ മുൻ ആർ.എസ്.എസ് അധ്യക്ഷനെതിരെ പ്രതിഷേധം
cancel

പ​ന​ജി: ​ക്രി​സ്ത്യ​ൻ സ​ഭ​യി​ലെ വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​​​ന്റെ തി​രു​ശേ​ഷി​പ്പി​നെ​ക്കു​റി​ച്ച് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ മു​ൻ ഗോ​വ ആ​ർ.​എ​സ്.​എ​സ് ത​ല​വ​ൻ സു​ഭാ​ഷ് വെ​ലി​ങ്ക​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ക്രൈ​സ്ത​വ സ​മൂ​ഹം. സു​ഭാ​ഷി​​ന്റെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച രാ​ത്രി തെ​ക്ക​ൻ ഗോ​വ​യി​ലെ മ​ഡ്ഗാ​വി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ഞാ​യ​റാ​ഴ്ച​യും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

സു​ഭാ​ഷ് വെ​ലി​ങ്ക​റി​​ന്റെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സ്താ​വ​ന​യെ കൗ​ൺ​സി​ൽ ഫോ​ർ സോ​ഷ്യ​ൽ ജ​സ്റ്റി​സ് ആ​ൻ​ഡ് പീ​സ് (സി.​എ​സ്.​ജെ.​പി) എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി ഫാ. ​സാ​വി​യോ ഫെ​ർ​ണാ​ണ്ട​സ് അ​പ​ല​പി​ച്ചു. അ​തേ​സ​മ​യം, സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദ​വും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്തു​ന്ന​തി​ന് സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ഷേ​ധ​രം​ഗ​ത്തു​ള്ള​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സാ​മു​ദാ​യി​ക സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച സു​ഭാ​ഷ് വെ​ലി​ങ്ക​ർ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

മു​ൻ​കൂ​ർ ജാ​മ്യം തേ​ടി സു​ഭാ​ഷ് വെ​ലി​ങ്ക​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​റ​സ്റ്റി​ൽ​നി​ന്ന് ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം അ​നു​വ​ദി​ക്കാ​ൻ വി​സ​മ്മ​തി​ച്ച കോ​ട​തി കേ​സ് തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും. അ​തി​നി​ടെ, വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി. ബോ​ധ​പൂ​ർ​വം സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​ണ് ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ൾ രം​ഗ​ത്തു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​കൃ​തി സൗ​ന്ദ​ര്യ​വും വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഐ​ക്യ​വു​മാ​ണ് ഗോ​വ​യു​ടെ സ​വി​ശേ​ഷ​ത. എ​ന്നാ​ൽ, ബി.​ജെ.​പി ഭ​ര​ണ​ത്തി​ൻ​കീ​ഴി​ൽ സം​സ്ഥാ​ന​ത്തെ സൗ​ഹാ​ർ​ദ​വും ഐ​ക്യ​വും ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSSt Francis Xavier
News Summary - Protest against former RSS president Goa for Controversial reference against St Francis Xavier
Next Story